ഒരുസ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിന് നഗ്നരാക്കി ക്രൂരമര്‍ദ്ദനം
ആഗ്ര: ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിന്റെ പേരിലും ക്രൂരമര്‍ദ്ദനം. എട്ടുവയസുകാരനും അവന്റെ അംഗവൈകല്യമുള്ള അമ്മയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ആഗ്രയിലെ ഒരു അധ്യാപികയുടെ വീട്ടിലാണ് സംഭവം നടക്കുന്നത്. അധ്യാപികയുടെ വീട്ടിലെ ജോലിക്കാരിയാണ് മര്‍ദ്ദനത്തിന് ഇരയായ അമ്മ.
വീട്ടുടമസ്ഥനായ ഭര്‍ത്താവും അധ്യാപികയും ചേര്‍ന്ന് ഇരുവരെയും നഗ്നരാക്കിയ ശേഷമാണ് മര്‍ദ്ദിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നവര്‍ ഭീഷണിപ്പെടുത്തിയതായും അമ്മയും മകനും പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അമ്മയും മകനും പാല്‍പ്പൊടി കട്ട് തിന്നുന്നത് വീട്ടുടമസ്ഥരായ അധ്യാപികയും ഭര്‍ത്താവും അറിയുന്നത്. മര്‍ദ്ദനമേറ്റ വിവരം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് ആദ്യം ഇവരുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.
സംഭവസ്ഥലത്തേക്ക് തങ്ങളെ വിളിച്ച് വരുത്തി ഇന്ധനച്ചെലവുണ്ടാക്കിയതിന് ഇവരില്‍ നിന്ന് പണം ഈടാക്കുകയും ചെയ്തതായി ആരോപണമുണ്ട്. പിന്നീട് പോലീസ് കേസെടുത്തെങ്കിലും കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു.












Click it and Unblock the Notifications