Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീര്‍ വിഭജനവും അതിര്‍ത്തി നിര്‍ണയവും: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭ്യന്തര ചര്‍ച്ചകളില്‍!!

ദില്ലി: ജമ്മു കശ്മീര്‍ പുനസംഘടന നിയമം 2019ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തി. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ (സിഇസി) സുനില്‍ അറോറയും സഹപ്രവര്‍ത്തകരായ അശോക് ലാവാസയും സുശീല്‍ ചന്ദ്രയും പുതിയ നിയമത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രത്യേകിച്ചും സംസ്ഥാനത്തെ നിയമസഭാ സീറ്റുകളുടെ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു.

ബില്‍ പാസാക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, അതിര്‍ത്തി നിര്‍ണയത്തിന്റെ സമീപകാല മാതൃകകള്‍ പഠിക്കാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഉത്തരാഖണ്ഡിനെ ഉത്തര്‍പ്രദേശില്‍ നിന്ന് അടര്‍ത്തി മാറ്റിയ ശേഷം നടത്തിയത് പോലെ. അതേസമയം ആഭ്യന്തര മന്ത്രാലയം ഡിലിമിറ്റേഷന്‍ കമ്മീഷനെ അറിയിച്ചാല്‍ മാത്രമേ ജമ്മു കശ്മീരിലെ ഡിലിമിറ്റേഷന്‍ ജോലികള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളുവെന്ന് പോള്‍ പാനല്‍ വൃത്തങ്ങള്‍ അറിയിച്ചു.

ashoklavasa-15657

ഡീലിമിറ്റേഷന്‍ എന്നാല്‍ ലോക്സഭയുടെയും സംസ്ഥാന നിയമസഭാ സീറ്റുകളുടെയും പരിധികള്‍ അല്ലെങ്കില്‍ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിനുള്ള പ്രവര്‍ത്തനം അല്ലെങ്കില്‍ പ്രക്രിയയാണ്. അതിര്‍ത്തികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും സീറ്റുകള്‍ അനുവദിക്കുന്നതിനും അടിസ്ഥാനം ജനസംഖ്യയാണ്. ഈ ചുമതല നാല് അംഗ ഡീലിമിറ്റേഷന്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്, അതില്‍ അംഗങ്ങളില്‍ ഒരാള്‍ ഇസിയെ പ്രതിനിധീകരിക്കുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയത്തിന് പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കി. ഇതോടെ സംസ്ഥാനത്തെ നിയമസഭയില്ലാത്ത ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ജമ്മു കശ്മീര്‍ പുനസംഘടന നിയമത്തിലെ സെക്ഷന്‍ 60 അനുസരിച്ച്, ''കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ നിയമസഭയിലെ സീറ്റുകളുടെ എണ്ണം 107 ല്‍ നിന്ന് 114 ആയി ഉയര്‍ത്തും''. സംസ്ഥാന വിഭജനത്തിന് മുമ്പ് കശ്മീര്‍ മേഖലയില്‍ 46 സീറ്റുകളും ജമ്മു മേഖല 37 ഉം ലഡാക്ക് നാല് സീറ്റുകളുമുണ്ടായിരുന്നു. ബാക്കിയുള്ളവ പാകിസ്ഥാന്‍ അധിനിവേശ കശ്മീരിനെ പ്രതിനിധീകരിക്കുന്നതായിരുന്നു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും സീറ്റ് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും പുതിയ നിയമം ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്നതിനെ കുറിച്ചും ഡീലിമിറ്റേഷന്‍ പ്രവൃത്തികളെ കുറിച്ചുമുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല. ''ഇപ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ബുദ്ധിമുട്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ജൂണില്‍ അമര്‍നാഥ് യാത്രയ്ക്ക് ശേഷമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരുന്നത്. അതിനുമുമ്പ് സംസ്ഥാനത്ത് നിന്നും സേനയെ ഒഴിവാക്കേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാല്‍ ഓഗസ്റ്റ് 15 ന് അവസാനിക്കേണ്ടിയിരുന്ന യാത്ര ഓഗസ്റ്റ് ആദ്യ വാരത്തില്‍ വെട്ടിക്കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. രണ്ട് പതിറ്റാണ്ടിലേറെയായി ജമ്മു കശ്മീരില്‍ ഡിലിമിറ്റേഷന്‍ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. 2002 ല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഡിലിമിറ്റേഷന് വിധേയമായിട്ടുണ്ടെങ്കിലും, ജമ്മു കശ്മീര്‍ അസംബ്ലി 2026 വരെ പുതിയ സീറ്റുകള്‍ ഡിലിമിറ്റേഷന്‍ ചെയ്യുന്നതിന് ഒരു നിയമം പാസാക്കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+