Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണി? തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി ഇങ്ങനെ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഗുരുതരമായ പിശക് നേരിട്ടതായി റിപ്പോര്‍ട്ട്. പോള്‍ ചെയ്ത വോട്ടിനേക്കാള്‍ അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ എണ്ണിയിട്ടുണ്ട് എന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാല്‍ 64,592,508 വോട്ടുകള്‍ എണ്ണിയിട്ടുണ്ട് എന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്ക് നവംബര്‍ 20 നായിരുന്നു വോട്ടെടുപ്പ്. 23 നാണ് ഫലം പ്രഖ്യാപിച്ചത്. എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണിയത് എന്നും അതേസമയം 280 മണ്ഡലങ്ങളില്‍ എണ്ണിയത് പോള്‍ ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതലാണ് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അഷ്ടി മണ്ഡലത്തില്‍ 4538 വോട്ടുകള്‍ അധികമായി എണ്ണിയിട്ടുണ്ട്.

Election Commission

ഒസ്മാനാബാദ് മണ്ഡലത്തില്‍ 4155 വോട്ടുകളുടെ വ്യത്യാസമുണ്ട്. സംസ്ഥാനത്താകെ മൊത്തം വോട്ടിനെക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായ എണ്ണി എന്നാണ് ദി വയര്‍ അവകാശപ്പെടുന്നത്. ഭൂരിപക്ഷത്തില്‍ കുറഞ്ഞ വ്യത്യാസം മാത്രമുള്ള മണ്ഡലങ്ങളിലെ ഫലങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗോത്രസംവരണ മണ്ഡലമായ നവാപൂരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 81.15 ശതമാനമായിരുന്നു പോളിംഗ്.

2,95,786 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. പോളിംഗ് ശതമാനം അനുസരിച്ച് 2,40,022 ആണ് വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. എന്നാല്‍ ഇവിടെ എണ്ണിയത് 2,41,191 വോട്ടുകളാണ്. 1,171 വോട്ടുകളാണ് ഇവിടെ കൂടുതലായി എണ്ണിയത്. ഈ മണ്ഡലത്തിലെ ഭൂരിപക്ഷം 1,122 ആണ് എന്നതാണ് ശ്രദ്ധേയം. മാവല്‍ മണ്ഡലത്തിലാകട്ടെ വോട്ട് ചെയ്തതിനേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണിയത്.

3,86,172 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവിടത്തെ വോട്ടിങ് ശതമാനം 72.59 ആയിരുന്നു. ഇത് പ്രകാരം വോട്ട് ചെയ്തത് 2,80,319 പേരാണ്. എന്നാല്‍ ഇവിടെ എണ്ണിയ വോട്ടുകളുടെ എണ്ണം 2,79,081 ആണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോള്‍ ചെയ്ത വോട്ടിനേക്കാളും 1238 വോട്ടുകള്‍ കുറവാണിത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്

ദി വയറിന്റെ റിപ്പോര്‍ട്ട് തള്ളുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ട് അധികമായി എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത് എന്നും അത് കൂട്ടാതെയുള്ള കണക്ക് ആയതിനാലാകും വയറിന് തെറ്റ് പറ്റിയത് എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

പോസ്റ്റല്‍ ബാലറ്റുകള്‍ ഇവിഎം വോട്ടുകളില്‍ കണക്കുകൂട്ടാറില്ലെന്നും ഇതാണ് പിശകിന് കാരണം എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+