• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വന്‍ വീഴ്ചകള്‍, കാവിക്കാറ്റില്‍ നിലംപരിശായ മോദി വിരുദ്ധര്‍ ഇവര്‍.. 'ശത്രു' മുതല്‍ അധ്യക്ഷന്‍ വരെ

  • By

ബെംഗളൂരു: പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കികൊണ്ട് വലിയ മുന്നേറ്റമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയിരിക്കുന്നത്. 2014 ല്‍ 282 സീറ്റുകളാണ് ബിജെപി നേടിയതെങ്കില്‍ ഇത്തവണ 20 സീറ്റുകള്‍ ബിജെപി അധികമായി നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. പ്രധാനമന്ത്രിയായി മോദി വീണ്ടും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ്.

അതേസമയം രാജ്യം മുഴുവന്‍ കാവിക്കാറ്റ് വീശിയടിപ്പിച്ചോള്‍ കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ പോലും ആയില്ല. 17 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് സംപൂജ്യരായത്. മോദി തരംഗത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പല വന്‍ മരങ്ങളും കടപുഴകി വീഴുകയും ചെയ്തു. ‌‌

 വന്‍ വീഴ്ചകള്‍

വന്‍ വീഴ്ചകള്‍

കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലങ്ങളില്‍ പോലും പ്രമുഖര്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ഉണ്ടായത്. അതില്‍ ആദ്യത്തേത് ആകട്ടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്‍റേത് തന്നെ. ഗാന്ധി കുടുംബത്തിന്‍റെ കുത്തക മണ്ഡലമായ അമേഠിയില്‍ അരലക്ഷം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സ്മൃതി ഇറാനി നേടിയത് 468514 വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 49.7 ശതമാനം വോട്ടും അവര്‍ നേടി. രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ടുകളും. അതായത് 43.9 ശതമാനം. എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ പിന്തുണയുണ്ടായിട്ടും അമേഠി കാക്കാൻ രാഹുലിനായില്ല.

 കാലിടറി

കാലിടറി

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. എന്നാല്‍ ഇത്തവണ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായി ജ്യോതിരാധിത്യ സിന്ധ്യ കാവിക്കാറ്റില്‍ പറന്നു പോയെന്നും പറയാണ്. ഗുണ മണ്ഡലത്തില്‍ വന്‍ തിരിച്ചടിയാണ് സിന്ധ്യ നേരിട്ടത്. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 41.5 ശതമാനം മാത്രമാണ് സിന്ധ്യയ്ക്ക് നേടാനയത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണപാല്‍ സിങ്ങ് നേടിയതാകട്ടെ 52. 1 ശതമാനം വോട്ടും. അതായത് ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മുകളില്‍ വോട്ടിനായിരുന്നു സിങ്ങിന്‍റെ വിജയം .

 മോദിയുടെ ശത്രു

മോദിയുടെ ശത്രു

മോദിയുടെ സ്ഥിരം വിമര്‍ശകനായ ശത്രുഘ്നന്‍ സിന്‍ഹ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്‍റെ സിറ്റിങ്ങ് സീറ്റില്‍ സിന്‍ഹ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദായിരുന്നു സിന്‍ഹയുടെ എതിരാളി. സാഹേബില്‍ നിലംതൊടാന്‍ പോലും സിന്‍ഹയ്ക്ക് കഴിഞ്ഞില്ല. ഇവിടെ 61. 8 ശതമാനം വോട്ടുകള്‍ രവിശങ്കര്‍ പ്രസാദ് നേടിയപ്പോള്‍ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് ലഭിച്ചത് 32.9 ശതമാനം സീറ്റുകളാണ്. 2,78,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രവിശങ്കര്‍ പ്രസാദ് ജയിച്ചത്. സിന്‍ഹയ്ക്ക് മണ്ഡലത്തില്‍ നാണം കെട്ട പരാജയമായിരുന്നു.

 പാര്‍ത്ഥ് പവാര്‍

പാര്‍ത്ഥ് പവാര്‍

ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തിയ എന്‍സിപി നേതാവ് ശരദ് പവാറിന്‍റെ കൊച്ചുമകന് സംഭവിച്ചത് ദയനീയ തോല്‍വിയായിരുന്നു. മാവല്‍ മണ്ഡലത്തില്‍ മത്സരിച്ച പാര്‍ത്ഥ് പവാര്‍ ശിവസേനയുടെ ശ്രീരംഗ് ബര്‍നയോടാണ് പരാജയപ്പെട്ടത്. 2.16 ലക്ഷം വോട്ടുകള്‍ക്കായിരുന്നു പാര്‍ത്ഥ് പരാജയപ്പെട്ടത്.

 അടിപതറി

അടിപതറി

കര്‍ണാടകത്തില്‍ ഏവരും ഉറ്റുനോക്കിയ ജെഡിഎസിന്‍റെ സിറ്റിങ്ങ് മണ്ഡലമായ മാണ്ഡ്യയില്‍ ദയനീയ പരാജയമാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസ്ഥാനാര്‍ത്ഥിയും എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമി നേരിട്ടത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലതക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും സുമലതക്ക് പിന്നില്‍ അണിനിരന്നതോടെ ജെഡിഎസിന് അഭിമാന പോരാട്ടമായിരുന്നു മാണ്ഡ്യയിലേത്.

എന്നാല്‍ 1,15,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുമലത നിഖിലിനെ പരാജയപ്പെടുത്തി.

 മുത്തച്ഛന്‍ തോറ്റു

മുത്തച്ഛന്‍ തോറ്റു

സിറ്റിങ്ങ് സീറ്റായ ഹസന്‍ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കിയാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ തുംകുരുവില്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ലിംഗായത്ത് നേതാവും ബിജെപി എംപിയുമായ ജിഎസ് ബസവരാജയ്ക്ക് മുന്‍പില്‍ ദേവഗൗഡയ്ക്ക് അടിതെറ്റി. 13,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബസവരാജയ്ക്ക് ലഭിച്ചത്.

 കവിത വീണു

കവിത വീണു

തെലുങ്കാന മുഖ്യമന്ത്രി കെസിആറിന്‍റെ മകള്‍ കവിതയ്ക്കും ടിസ്ആറിന്‍റെ ഉറച്ച കോട്ടയില്‍ അടിപതറി. നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിൽ കെസിആറിന്റെ മകൾ കൽവകുണ്ടല കവിതയ്ക്ക് രുചിക്കേണ്ടി വന്ന കനത്ത പരാജയമാണ്. ബിജെപി സ്ഥാനാർഥി അരവിന്ദ് ധർമപുരിയാണ് കവിതയെ 70,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചുകളഞ്ഞത്.

 പ്രമുഖര്‍ ഇവര്‍

പ്രമുഖര്‍ ഇവര്‍

ആദ്യം മത്സര രംഗത്തേക്ക് ഇല്ലെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് എംപിയും നടന്‍ സുനില്‍ ദത്തിന്‍റെ മകളുമായ പ്രിയ ദത്ത് പറഞ്ഞത്. എന്നാല്‍ അവരെക്കാള്‍ ശക്തയായ സ്ഥാനാര്‍ത്ഥി മുംബൈ നോര്‍ത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അവരെ മത്സരിപ്പിച്ചത്. എന്നാല്‍ കടുത്ത മത്സരത്തില്‍ ശിവസേനയുടെ പൂനം മഹാജനോട് രണ്ടര ലക്ഷം വോട്ടുകള്‍ക്കായിരുന്നു പ്രിയ പരാജയപ്പെട്ടത്. ജോധ്പൂര്‍ സ്ഥാനാര്‍ത്ഥിയായ വൈഭവ് ഗെഹ്ലോട്ട്,മുംബൈ സൗത്തില്‍ നിന്നുള്ള മിലന്ത് ഡിയോറ, ബെംഗളൂരു നോര്‍ത്തില്‍ നിന്നുള്ള കൃഷ്ണ ബൈര ഗൗഡ എന്നീ പ്രമുഖരും കനത്ത പരാജയമാണ് നേരിട്ടത്.

English summary
Election Results 2019: List of Members of Powerful Family Who Lost The Election Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X