Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം നാളെ; പഞ്ചാബിൽ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാർത്ഥികൾ

ചണ്ഡീഗഡ്; പഞ്ചാബിൽ ഫലപ്രഖ്യാപനത്തിന് മുന്നെ വിജയം അവകാശപ്പെട്ട് വിവിധ സ്ഥാനാർത്ഥികൾ. നാളെ ഫലം പുറത്ത് വരാനിരിക്കെയാണ് വിജയിക്കും എന്ന ശുഭ പ്രതീക്ഷ പങ്ക് വെച്ച് പല സ്ഥാനാർത്ഥികൾ രം ഗത്ത് വന്നത്. കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്ന പഞ്ചാബിൽ ഇക്കുറി പ്രതീക്ഷിച്ചത് കോൺ ഗ്രസും ആംആദ്മിയും ശിരോമണി അകാലി ദളും തമ്മിലുള്ള ഒരു ത്രികോണ മത്സരമായിരുന്നു. എന്നാൽ എക്സിറ്റ്പോൾ ഫലങ്ങൾ മിക്കതും സൂചിപ്പിക്കുന്നത് ഇത്തവണ ആംആദ്മി പാർട്ടി മികച്ച വിജയം നേടി സർക്കാർ രൂപികരിക്കുമെന്നാണ്. എന്നിരുന്നാലും ശുഭപ്രതീക്ഷ കൈവിടാതെ മുന്നോട്ട് വന്നിരിക്കുകയാണ് പല സ്ഥാനാർത്ഥികളും.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്ക് ജനങ്ങളിൽ നിന്ന് വളരെയധികം പിന്തുണ ലഭിച്ചതായും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഖരാറിലെ എസ്എഡി സ്ഥാനാർത്ഥി രഞ്ജീത് സിംഗ് ഗിൽ പറഞ്ഞു. "ആംആദ്മി പാർട്ടിക്കെതിരെയായിരുന്നു തന്റെ മത്സരം മികച്ച വിജയം ഇവിടെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ" ഗിൽ പറഞ്ഞു. ഖരാർ മണ്ഡലത്തിൽ തനിക്ക് ജനപിന്തുണ ലഭിച്ചെന്നും മികച്ച വിജയം നേടുമെന്നും കോൺഗ്രസ് സ്ഥാനാർത്ഥി വിജയ് ശർമ്മയും പറഞ്ഞു.

 congress

തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ തന്റെ കുടുംബത്തെപ്പോലെയാണെന്നാണ് മുൻ പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിദ്ധു അവകാശപ്പെട്ടത്. "ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വികസനത്തിന്റെ പേരിലാണ്. എനിക്കെതിരെ മത്സരിച്ചവർക്കെതിരെ ആയിരുന്നില്ല എന്റെ പോരാട്ടം." സിദ്ദു അവകാശപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തന്നെ പിന്തുണച്ചിരുന്നുവെന്നും ഇത്തവണയും ജനവിധി എനിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ മണ്ഡലത്തിൽ ഇതൊരു ബഹുകോണ മത്സരമാണെന്നും ആളുകൾ പാർട്ടിക്ക് മികച്ച പ്രതികരണമാണ് നൽകിയതെന്നും താൻ എളുപ്പത്തിൽ വിജയിക്കുമെന്നും ദേരബസ്സിയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് ഖന്നയും പറഞ്ഞു.

അതേസമയം ബിജെപിയുടെ മൊഹാലി സ്ഥാനാർത്ഥി സഞ്ജീവ് വസിഷ്ഠ മണ്ഡലത്തിന്റെ എല്ലാ മുക്കിലും മൂലയിലും സഞ്ചരിച്ചപ്പോൾ ജനങ്ങളുടെ പിന്തുണയും സ്നേഹവും ലഭിച്ചതായും പറഞ്ഞു. പാർട്ടിയുടെ മഹത്തായ വിജയമായിരിക്കും ഇതെന്നും വസിഷ്ഠൻ അകവാശപ്പെട്ടു. ഗുരുതരമായ പല വിഷയങ്ങളും ജനങ്ങളുമായി ചർച്ച ചെയ്തതായി സഞ്ജുക്ത് സമാജ് മോർച്ചയുടെ (എസ്എസ്എം) മൊഹാലി സ്ഥാനാർത്ഥി രവ്നീത് ബ്രാർ പറഞ്ഞു. "ആളുകൾ ഈ പ്രശ്നങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിച്ചു." എന്റെ വിജയത്തിൽ എനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+