ഇലക്ട്രല്‍ ബോണ്ടുകള്‍ സുതാര്യമല്ല, രഹസ്യാത്മകത സെലക്ടീവെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീം കോടതി. ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതല്‍ സംഭാവന കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഇലക്ട്രല്‍ ബോണ്ടുകളുടെ കാര്യത്തില്‍ രഹസ്യത്മകത സെലക്ടീവാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന് ആരൊക്കെ സംഭാവന നല്‍കുന്നു എന്ന് പ്രതിപക്ഷത്തിന് അറിയാന്‍ സാധിക്കില്ല. എന്നാല്‍ പ്രതിപക്ഷത്തിന് സംഭാവന നല്‍കുന്നവരുടെ വിവരം സര്‍ക്കാരിന് അറിയാനാകും.
കള്ളപണ്ണം തെരഞ്ഞെടുപ്പിലേക്ക് വരുന്നത് തടയാനാണ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ബാങ്കുകള്‍ വഴി വാങ്ങുന്ന ബോണ്ടുകള്‍ കള്ളപണം തടയും. പദ്ധതിക്ക് രഹസ്യസ്വഭാവം അനിവാര്യമാണ്. അതുപോലെ സുതാര്യതയുണ്ടെന്നും കേന്ദ്രം വാദിച്ചു. ഇലക്ട്രല്‍ ബോണ്ടുകളുടെ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമാവുകയും, അവ എസ്ബിഐയുടെ കൈവശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

ഇലക്ട്രല്‍ ബോണ്ടുകളുടെ നിയമപരമായ സാധ്യതകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമുള്ള വാദങ്ങളാണ് സുപ്രീം കോടതിയില്‍ നടന്നത്. സംഭാവനകളില്‍ രഹസ്യാത്മകത നിലനിര്‍ത്തുന്നത്, രാഷ്ട്രീയ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്. വിജയിച്ച പാര്‍ട്ടിക്ക് സംഭാവന നല്‍കിയിട്ടില്ലെങ്കില്‍ വിവരങ്ങള്‍ രഹസ്യമായി വെക്കുന്നതിലൂടെ ആ വ്യക്തിക്ക് രാഷ്ട്രീയ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെടാനാവുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് പിന്നാലെയാണ് ഇലക്ട്രല്‍ ബോണ്ടുകളിലെ പ്രശ്‌നങ്ങള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ചത്. വളരെ സെലക്ടീവായിട്ടുള്ള രഹസ്യാത്മകതയാണ് ഇതിനുള്ളത്. വിചാരിച്ചത് പോലെയുള്ള രഹസ്യാത്മകത ഇതിനില്ല. നിലവിലെ നിയമപ്രകാരം ഒരു കമ്പനി എത്രത്തോളം സംഭാവന നല്‍കിയെന്ന് കാണിക്കേണ്ടതുണ്ട്.
ഏത് പാര്‍ട്ടിക്കാണ് കാണിക്കേണ്ടതില്ലെങ്കിലും, തുക കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ കാണിക്കേണ്ടി വരും. ഇതോടെ ഏതൊരു പാര്‍ട്ടിക്കും എത്രത്തോളമാണ് ലഭിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതൊരു നീണ്ട പ്രക്രിയയാണ്. കറന്‍സിയില്‍ അധിഷ്ഠിതമായ ഫണ്ടിംഗ് ഇല്ലാതാക്കാനാണ് ശ്രമം. പക്ഷേ അതിന് ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.












Click it and Unblock the Notifications