കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ജീവനക്കാരനു കൊറിയര്‍ വഴി ഭീഷണിയുമായെത്തിയത് മൂര്‍ഖന്‍ പാമ്പ്

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ബെസ്‌കോം(ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) ജീവനക്കാരന് കൊറിയര്‍ വഴി എത്തിയത് പാമ്പ്. ഭീഷണിയുമായാണ് വൈദ്യുതി ബോര്‍ഡ് ജീവനക്കാരന് പാര്‍സല്‍ എത്തിയത്. പാര്‍സര്‍ തുറന്നു നോക്കുമ്പോള്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെയാണ്. പാമ്പിനെ കണ്ട് ഞെട്ടിയ ഇയാള്‍ ഇതിനെ പുറത്തേക്ക് ഓടിച്ചു വിട്ടു.

ഇയാള്‍ക്ക് കിട്ടിയ കൊറിയറില്‍ ഭീഷണി കത്തും ഉണ്ടായിരുന്നു. തന്റെ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന താക്കീതായിരുന്നു എഴുത്തില്‍ ഉണ്ടായിരുന്നത്. കൊറിയര്‍ അയച്ചയാളുടെ ഭാര്യയുമായി വൈദ്യുതി ജീവനക്കാരന് അവിഹിത ബന്ധമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

cobra

സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇയാള്‍ക്ക് ഇതിനുമുന്‍പും ഭീഷണി കത്ത് എത്തിയിരുന്നതായാണ് പറയുന്നത്. രണ്ടു തവണ മൂര്‍ഖന്‍ പാമ്പിനെ കിട്ടിയിരുന്നു. ബെംഗളൂരിലെ തുംകൂര്‍ എന്ന സ്ഥലത്തു നിന്നാണ് കൊറിയര്‍ അയച്ചിരിക്കുന്നത്.

48 വയസുകാരനാണ് കൊറിയര്‍ അയക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ഇയാളുടെ ഭാര്യയെ തനിക്ക് അറിയാമെന്നും പറഞ്ഞു. എന്നാല്‍, ഇയാളുടെ ഭാര്യയുമായി തനിക്കൊരു അവിഹിത ബന്ധവുമില്ലെന്നാണ് വൈദ്യുതി ജീവനക്കാരന്‍ പറയുന്നത്. മോശമായ രീതിയില്‍ ഇയാള്‍ പലതവണ പെരുമാറിയിട്ടുണ്ടെന്നും വൈദ്യുതി ജീവനക്കാരന്‍ പറയുന്നു.

English summary
A Bescom got the fright of his life when he received a parcel with cobras! When the man opened the box and found the cobras, he threw it outside.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X