വെടിക്കെട്ട് ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യയും ഈ ബോളിവുഡ് നടിയും തമ്മിൽ പ്രണയത്തിലോ.. ആരാണ് എല്ലി അവറാം?

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറിയ ഹര്‍ദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍. ബോളിവുഡ് നടി എല്ലി അവറാം ആണ് പ്രണയകഥയിലെ നായിക.

കണ്ണോണ്ട് മിണ്ടി ഒറ്റ ദിവസം കൊണ്ട് പ്രിയ വാര്യര്‍ എത്തിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തൊട്ട് താഴെ

ഹർദിക് പാണ്ഡ്യ പ്രണയത്തിലോ?

ഹർദിക് പാണ്ഡ്യ പ്രണയത്തിലോ?

ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറിയ ഹര്‍ദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍.

ആരാണാ നായിക..

ആരാണാ നായിക..

ബോളിവുഡ് നടി ഇല്ലി അവറാം ആണ് പ്രണയകഥയിലെനായിക.പാണ്ഡ്യയ്‌ക്കൊത്തുള്ള ചില ചിത്രങ്ങളും ഗോസിപ്പുകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

സഹോദരന്റെ വിവാഹത്തിന്

സഹോദരന്റെ വിവാഹത്തിന്

പ്രത്യേകിച്ചും ഡിസംബറില്‍ നടന്ന സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയുടെ വിവാഹ വേളയിലെടുത്ത ചിത്രം.അടുത്തിടെ നടന്ന ചില പരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

പിറന്നാൾ ആഘോഷത്തിന്

പിറന്നാൾ ആഘോഷത്തിന്

ശിഖര്‍ ധവാന്‍ മകള്‍ രേഹയുടെ പതിമൂന്നാം പിറന്നാള്‍ ആഘോഷത്തിനും ഇവരെത്തിയത് പ്രണയിനികളെപോലെയായിരുന്നെന്നാണ് പറയുന്നത്.

പാണ്ഡ്യയുടെ മൗനം

പാണ്ഡ്യയുടെ മൗനം

ഇവര്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുമ്പോള്‍ മൗനത്തിലാണ് പാണ്ഡ്യ.

പ്രതികരണവുമായി ഇല്ലി..

പ്രതികരണവുമായി ഇല്ലി..

അതേസമയം, ഇല്ലി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ എന്താണ് പറയുന്നത് എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. അവർ ആകാംക്ഷ നിലനിർത്തട്ടെ.എന്നെക്കുറിച്ച് പല കാര്യങ്ങളും തെറ്റായി അടുത്തിടെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും ഇതില്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇനി വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല.

വീട്ടുകാരോട് വിശദീകരിക്കും..

വീട്ടുകാരോട് വിശദീകരിക്കും..

ഇത്തരം കാര്യങ്ങളില്‍ ഞാന്‍ വീട്ടുകാരോട് മാത്രമേ വിശദീകരണം നല്‍കേണ്ടതുള്ളൂ. ഹര്‍ദിക്കുമായി എന്തെങ്കിലും ബന്ധമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാന്‍ കള്ളം പറയുകയാണെന്നുമാത്രമേ പറയുകയുള്ളൂ. പല കാര്യങ്ങളും പ്രചരിപ്പിക്കുന്നത് അനാവശ്യമായാണ്. ജനങ്ങള്‍ എന്തുവേണമെങ്കിലും ചിന്തിച്ചോട്ടെയെന്നും ഇല്ലി പറഞ്ഞു.

സെലിബ്രിറ്റി ജീവിതത്തിന്റെ ഭാഗം..

സെലിബ്രിറ്റി ജീവിതത്തിന്റെ ഭാഗം..

നിങ്ങൾ അറിയപ്പെട്ടു തുടങ്ങിയാൽ ജനങ്ങൾ നിങ്ങളുടെ ഗോസിപ്പും വാർത്തകളും പിന്തുടരും.എന്നാൽ ഞങ്ങൾ ഞങ്ങളെ പൂട്ടിയിടുന്നില്ല.അതുകൊണ്ട് നിങ്ങൾക്ക് കിംവദന്തികൾ അവസാനിപ്പിക്കാൻ കഴിയില്ല.

ക്രിക്കറ്ററുടെ ഭാര്യയുമായി സൗഹൃദം

ക്രിക്കറ്ററുടെ ഭാര്യയുമായി സൗഹൃദം

ഇല്ലി ശിഖർ ധവാൻ,റോഹിത് ശർമ്മ,ചേതേശ്വർ പൂജാര എന്നിവരുടെ ഭാര്യമാരുമായ് അടുത്ത സൗഹൃദം സൂക്ഷിക്കുന്നതും ഗോസിപ്പുകോളങ്ങളിൽ വാർത്തയാകുന്നു.

 പ്രതികരിക്കാതെ ഹർദിക്

പ്രതികരിക്കാതെ ഹർദിക്

അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഹര്‍ദിക് തങ്ങള്‍ പ്രണയത്തിലാണെന്നോ അല്ലെന്നോ യാതൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Elli AvrRam on link-up rumours with Hardik Pandya

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്