ഇമാന്‍ അഹമ്മദ് മെലിയുന്നു; കുറച്ചത് 250 കിലോ ഭാരം; മാറ്റത്തില്‍ അത്ഭുതപ്പെട്ട് ലോകം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ലോകത്ത് ഏറ്റവും ഭാരം കൂടിയ സ്ത്രീ എന്ന് ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദിനെ ഇനി ആര്‍ക്കും വിളിക്കാന്‍ കഴിയില്ല. കാരണം മാസങ്ങള്‍ കൊണ്ട് അവര്‍ കുറച്ചത് 250 കിലോ ഭാരമാണ്. 504 കിലോയുമായി മുംബൈയിലെ സൈഫി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഇമാന്റെ അതിവേഗത്തിലുള്ള മാറ്റം അമ്പരപ്പോടെയാണ് ലോകം വീക്ഷിക്കുന്നത്.

മൂന്നുമാസം മുന്‍പ് വീല്‍ചെയറില്‍ ഇരിക്കുന്നത് സങ്കല്‍പിക്കാന്‍പോലും കഴിയാതിരുന്ന ഇമാന്‍ ഇപ്പോള്‍ പ്രത്യേകം തയ്യാറാക്കിയ വീല്‍ചെയറില്‍ ഇരിക്കുന്നു. മാര്‍ച്ച് 7ന് ബാരിയാട്രിക് സര്‍ജറിക്ക് വിധേയയായശേഷമാണ് അവര്‍ ഭാരം കുറയ്ക്കാന്‍ തുടങ്ങിയത്. മാസങ്ങള്‍ക്കുള്ളില്‍ ഇമാന് നടക്കാന്‍ കഴിയുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.

iman

അമിതമായ ഭാരത്തെതുടര്‍ന്നുണ്ടായ മറ്റു ശാരീരിക ബുദ്ധിമുട്ടുകളൊക്കെ ഇമാന്‍ മറികടക്കുകയാണ്. ഭാരം കുറയുന്നതോടെ ഇവ ശരിയായിവരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് സ്‌ട്രോക്കുണ്ടായതിനെ തുടര്‍ന്ന് ഇമാന്റെ ഇടതുഭാഗത്തിന് വൈഷമ്യങ്ങളുണ്ട്. ഇത് മറികടക്കാനുള്ള ചികിത്സയും ഉടന്‍ ആരംഭിക്കും.


English summary
Eman Ahmed, ‘world’s heaviest woman’, slimmer and smiling after losing 250 kg
Please Wait while comments are loading...