കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി രക്ഷപ്പെട്ടു

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: അഹമ്മദാബാദ് സ്‌ഫോടന കേസിലെ പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനും ആയ അഫ്‌സല്‍ ഉസ്മാനി മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. 2013 സെപ്റ്റംബര്‍ 20 ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആണ് അഫ്‌സല്‍ രക്ഷപ്പെട്ടത്.

മുംബൈ പോലീസിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നാണക്കേടാണിത്. അഫ്‌സലിനെ പിടിക്കാന്‍ എല്ലാ തരത്തിലും ഉള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിക്കഴിഞ്ഞു.

Afzal Usmani

പ്രതി രക്ഷപ്പെടാനുണ്ടായ സാഹചര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഉള്ളില്‍ നിന്ന് സഹായമില്ലാതെ ഇത് സാധ്യമല്ലെന്നും സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മുംബൈ പോലീസിനുള്ളില്‍ പോലും ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആളുകള്‍ ഉണ്ടെന്ന് സംശയിക്കേണ്ടി വരും.

അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന് നിലയില്‍ അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി കമ്മീഷണര്‍ തല അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.

വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെ ആണ് അഫ്‌സല്‍ ഉസ്മാനിയെ വിചാരണക്കായി മുംബൈയിലെ സെഷന്‍സ് കോടതിയില്‍ എത്തിച്ചത്. ഇയാളെ കൂടാതെ മറ്റ് 22 പ്രതികളും ഉണ്ടായിരുന്നു. എന്നാല്‍ വെറും നാല് പോലീസുകാര്‍ മാത്രമാണ് ഇവരുടെ സുരക്ഷക്ക് ഉണ്ടായിരുന്നത്. കോടതി ഉച്ചക്ക് വീണ്ടും ചേര്‍ന്നപ്പോഴാണ് അഫ്‌സല്‍ ഉസ്മാനി രക്ഷപ്പെട്ട വിവരം പോലീസുകാര്‍ അറിയുന്നത്.

അഹമ്മദാബാദിലും സൂറത്തിലും സ്‌ഫോടനങ്ങള്‍ നടത്തിയ കേസില്‍ 2008 ല്‍ ആണ് അഫ്‌സല്‍ ഉസ്മാനി അറസ്റ്റിലാകുന്നത്. ഗുജറാത്തില സബര്‍മതി ജയിലില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് ഇയാളെ മുംബൈയിലേക്ക് മാറ്റിയത്. കാറ് മോഷ്ടാവായ അഫ്‌സല്‍ , മോഷ്ടിക്കുന്ന കാറുകള്‍ തീവ്രവാദ സ്‌ഫോടനങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

English summary
In a huge security lapse and a big embarrassment for the Mumbai Police, Indian Mujahideen operative and Ahmedabad blasts case accused Afzal Usmani made a daring escape from police custody while being produced in court on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X