കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കി ഞെട്ടിക്കാൻ യുഡിഎഫ്; രണ്ടാം എംഎൽഎയ്ക്കായി ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുകയാണ് സംസ്ഥാനം. എംഎൽഎ രാജി സമർപ്പിച്ച് ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് അടക്കം സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് പാടുപെടുന്നതിന്റെ കാരണം ഇതാണ്? മുൻകാല അനുഭവംരാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് പാടുപെടുന്നതിന്റെ കാരണം ഇതാണ്? മുൻകാല അനുഭവം

ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ഉപതിരഞ്ഞെടുപ്പിൽ നികത്താനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണിയും ബിജെപിയും . കെ മുരളീധരൻ രാജി വെച്ച് വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് ലോക്സഭാ എംപി ആയതോടെയാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കി വട്ടിയൂർക്കാവിൽ ഇരു മുന്നണികളെയും ഞെട്ടിക്കാനാണ് യുഡിഎഫിന്റെ നീക്കം.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അലയടിച്ച യുഡിഎഫ് തരംഗം ഉപതിരഞ്ഞെടുപ്പിലും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. ഹൈബി ഈഡൻ ലോക്സഭാ എംപി ആയതോടെ ഒഴിവു വന്ന എറണാകുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനൻ വിഡി സതീശനെയാണ് നിയോഗിച്ചിരിക്കുന്നത്. എറണാകുളത്തും വട്ടിയൂർക്കാവിലും യഥാക്രമം എറണാകുളത്തെയും തിരുവനന്തപുരത്തെയും ഡിസിസി അധ്യക്ഷന്മാരെ സ്ഥാനാർത്ഥികളാക്കാനാണ് യുഡിഎഫ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ഡിസിസി അധ്യക്ഷന്മാർ

ഡിസിസി അധ്യക്ഷന്മാർ

വട്ടയൂർക്കാവിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ സ്ഥാനാർത്ഥിയായേക്കും. ദേശീയ നേതൃത്വത്തിനിടയിൽ സ്വാധീനമുള്ള നേതാവാണ് നെയ്യാറ്റിൻകര സനലിനായി രംഗത്ത് എത്തിയിരിക്കുന്നത്.. സനലിനെ കൂടാതെ കെ മോഹൻകുമാറിന്റെയും പ്രയാർ ഗോപാലകൃഷ്ണന്റെയും പേരുകൾ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാൽ ദേശീയ നേതാവിന്റെ പിന്തുണ സനലിന്റെ സാധ്യത വർദ്ധിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വട്ടിയൂർക്കാവിലെ സീറ്റിൽ കണ്ണു നടന്ന് നിരവധി പ്രദേശിക നേതാക്കളും രംഗത്തുണ്ട്. അനൗചാരിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണയത്തിലേക്ക് പാർട്ടി കടന്നിട്ടില്ല.

കണ്ണും നട്ട് മുന്നണികൾ

കണ്ണും നട്ട് മുന്നണികൾ

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളെ എൻഡിഎ, എൽഡിഎഫ് മുന്നണികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി കാര്യമായ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. കുമ്മനം രാജശേഖരൻ ഇവിടെ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചനകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി മുരളീധരനും കുമ്മനം രാജശേഖരനും തമ്മിലായിരുന്നു പ്രധാനമത്സരം. 7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ ടിഎൻ സീമ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും കിട്ടാത്തിന്റെ ക്ഷീണം ഉപതിരഞ്ഞെടുപ്പിൽ മറികടക്കാനാണ് ബിജെപിയുടെ ശ്രമം.

 പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

കേരളത്തിൽ രണ്ടാം എംഎൽഎ എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനം നേടാനായതിനാലാണ് ബിജെപിയുടെ പ്രതീക്ഷ. യുഡി​എഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്. കുമ്മനം രാജശേഖരന് ലഭിച്ചതാകട്ടെ 50,709 വോട്ടുകളും. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി. എം വിജയകുമാറിനെ സിപിഎം മത്സരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

 എറണാകുളത്തും

എറണാകുളത്തും


എറണാകുളം മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നേതാക്കൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. വിഡി സതീശനാണ് ചുമതല. എറണാകുളത്ത് ആര് സ്ഥാനാർത്ഥി ആകും എന്നതിനെക്കുറിച്ച് സജീവ ചർച്ചകളും പാർട്ടിയിൽ നടക്കുന്നുണ്ട്. ഡിസിസി അധ്യക്ഷനും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിനാണ് പ്രഥമ പരിഗണന ലഭിക്കുക എന്ന് സൂചനയുണ്ട്. ഡിസിസി അധ്യക്ഷനെന്ന നിലയിൽ എല്ലാ തട്ടിലുമുള്ള പ്രവർത്തകരോടും നേതാക്കളോടും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് വിനോദ്. . ലത്തീൻ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് എറണാകുളം.

English summary
Ernakulam and Vattiyoorkkavu bypoll, UDF to field surprise candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X