കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിന്റെയും ദാവൂദിന്റെയും ബന്ധം പുറത്തുകൊണ്ടുവന്നയാള്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിമും ബിജെപി നേതാവ് ഏക്‌നാഥ് ഖാഡ്‌സെയും തമ്മില്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. വഡോദര സ്വദേശിയായ എത്തിക്കല്‍ ഹാക്കര്‍ മനിഷ് ഭഗ്ലെ ആണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

ഏക്‌നാഥ് ഖാഡ്‌സെയ്‌ക്കെതിരെ വ്യാജരേഖ നിര്‍മിച്ച് തെറ്റായ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2016 മെയില്‍ ആണ് ഭാഗ്ലെ ദാവൂദ് ഖാഡ്‌സെ ബന്ധത്തെക്കുറിച്ച് ആദ്യമായി ആരോപണം ഉന്നയിക്കുന്നത്. പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയെ ഹാക്ക് ചെയ്ത താന്‍ ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഭാഗ്ലെ ആരോപിച്ചു.

arrest

ഇതിന് പിന്നാലെ ഭാഗ്ലെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തു. ഖാഡ്‌സെയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷവേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി കോടതി മാറ്റിവെക്കുകയായിരുന്നു.

ഇതിനിടയിലാണ് ഭാഗ്ലെയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ ഭാഗ്ലെയ്‌ക്കെതിരെ സെക്ഷന്‍ 468, 471 വകുപ്പ് പ്രകാരം കേസെടുത്തയായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Ethical hacker who claimed Eknath Khadse-Dawood Ibrahim link arrested for forgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X