കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമനും കൃഷ്ണനുമുണ്ടായിരുന്നു രാഷ്ട്രീയം... മതത്തിനായി രാഷ്ട്രീയം ഉപയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി!

  • By Desk
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ രാഷ്ട്രീയം ഇന്ത്യുടെ ഭാഗമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ശ്രീരാമനും ശ്രീകൃഷ്ണനും രാഷ്ട്രീയം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമരാജ്യം നിർമ്മിക്കുന്നതിനു വേണ്ടിയായിരുന്നു രാമന്‌ രാഷ്ട്രീയം ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണനും മതത്തിനായി രാഷ്ട്രീയം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവിൽ എബിപിവിയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത ഭക്തിയോടെയാണ് ശ്രീരാമന്‍ രാമരാജ്യത്തിനായി പ്രവര്‍ത്തിച്ചത്. മതത്തിനായി യുക്തിയും തന്ത്രവും ആയിരുന്നു കൃഷ്ണന്റെ കൈമുതലെന്നും അദ്ദേഹം പറഞ്ഞു.

ഭാവി ഇന്ത്യയെ പടുത്തുയര്‍ത്താന്‍ യുവാക്കളുടെ പങ്ക് എന്ന പേരില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. രാഷ്ട്രീയം അരാജകത്വ വാദികളുടെ കൈയ്യിലാണെങ്കിൽ അത് ദുരന്തവും അഴിമതിക്കാരുടെ കൈയ്യിലാണെങ്കിൽ അത് പണവുമാകും. അവരവരുടെ ഉദ്ദേശശുദ്ധിപോലെയാണ് രാഷ്ട്രീയം. മഹാത്മാ ഗാന്ധിയും സുഭാഷ്ചന്ദ്രബോസും രാഷ്ട്രീയം അധികാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rajnath Singh

അതേസമയം ചൈനീസ് കടന്നുകയറ്റവും ഭീഷമിയും ചെറുക്കാൻ ഇന്ത്യ ഉരുരാജ്യങ്ങളുടെയും അതിർത്തിയിൽ 96 പുതിയ ഔട്ട് പോസ്റ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്തോ-ടിബറ്റന് മേഖലയിൽ പോലീസിന്റെ ഔട്ട് പോസ്റ്റ് ആയിരിക്കും ഇത്. ഇതോടെ 3488 കിലോമീറ്റർ നീളം വരുന്ന അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ദുർഘടമായ പാതയിലൂടെ ഇപ്പോൾ സൈന്യം ഇിവിടെ എത്തിച്ചേരുന്നത്. ഇനി സമയം ലാഭിക്കാം. ചൈനീസ് നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കത്തക വിധത്തിൽ 12000 മുതൽ 18000 അടി ഉയരങ്ങലിലായിരിക്കും ഈ പോസ്റ്റുകൾ നിർമ്മിക്കുക. പുതിയത് കൂടി വരുന്നതോടെ ഇന്ത്യ-ചൈന അതിർത്തിയിലെ ചെക്ക് പോസ്റ്റുകളുടെ എണ്ണം 272 ആകും.

English summary
Union Home Minister Rajnath Singh on Saturday said that politics has been a part of India before Independence, adding that even Lord Rama and Krishna were indulged in politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X