കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഓരോ അഞ്ച് മിനിറ്റിലും ഓരോ ഗര്‍ഭിണി വീതം മരിക്കുന്നു

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഓരോ അഞ്ച് മിനിറ്റിലും ഒരു ഗര്‍ഭിണി വീതം മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. മൂന്നില്‍ രണ്ട് മരണവും സംഭവിക്കുന്നത് പ്രസവ ശേഷമാണ്. ജനനം മുതല്‍ ആറാഴ്ചക്കകം ഉണ്ടാകുന്ന രക്ത സ്രാവമാണ് പല മരണങ്ങള്‍ക്കും കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് പ്രതിവര്‍ഷം 5.29,000 പേര്‍ ഗര്‍ഭാവസ്ഥയും പ്രസവ സംബന്ധമായ കാര്യങ്ങളും മൂലം മരിക്കുന്നുവെന്നാണ് സംഘടന പുറത്തുവിട്ട ഔദ്യോഗിക കണക്ക്. ഇതില്‍ 1,36,000 പേരും ഇന്ത്യയിലാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ ലക്ഷത്തില്‍ 83 പേരും മരിക്കുന്നുണ്ട്. അസമിലാണ് ഏറ്റവും കൂടുതല്‍ മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്.

Pregnant Woman

2011 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ലക്ഷത്തില്‍ 167 മരണങ്ങള്‍ സംഭവിക്കുന്നു എന്ന് കാണാം. രക്ത ലഭ്യതയുടെ അഭാവമാണ് ഇന്ത്യയില്‍ ഇത്രയധികം മരണങ്ങളുണ്ടാകാന്‍ കാരണമെന്നാണ് സംഘടന പറയുന്നത്.

പ്രസവ സംബന്ധമായ രക്തസ്രാവത്തില്‍ മരണനിരക്ക് കുറയ്ക്കാന്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമം വിജയം കണ്ടേക്കില്ലെന്നാണ് സൂചന. ജനസംഖ്യയുടെ ഒരു ശതമാനം രക്ത ശേഖരം ഉണ്ടായിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥ. 1.2 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയില്‍ 12 മില്യന്‍ യൂണിറ്റ് രക്ത ശേഖരമാണ് ഉണ്ടാവേണ്ടത്. എന്നാല്‍ വെറും 9 മില്യന്‍ യൂണിറ്റ് രക്തശേഖരം മാത്രമാണ് ഇന്ത്യയില്‍ ഉള്ളത്.

English summary
Every five minutes, at least one Indian woman dies during pregnancy and child birth, the World Health Organisation said on Sunday. According to WHO, of the 529,000 maternal deaths occurring every year, 136,000 or 25.7 per cent take place in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X