ഓക്സിജൻ ക്ഷാമം, ചികിത്സ നിഷേധം, കൊവിഡ് വ്യാപനത്തിൽ ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേര്‍ക്ക് വിമര്‍ശനവുമായി ഗുജറാത്ത് ഹൈക്കോടതി. കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് കൂടുന്നതോടെ ഗുജറാത്ത് ഹൈക്കോടതി സ്വയമേ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാരിനോട് കഴിഞ്ഞ ആഴ്ച ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ന്യായമായ റംഡെസിവര്‍ വിതരണ പോളിസി തയ്യാറാക്കി അതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ഭാര്‍ഗവ് ഡി കരിയ എന്നിവരുടെ നേതൃത്വത്തിലുളള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച് സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് ആശുപത്രികള്‍ പ്രവേശനം നിഷേധിക്കുന്ന വിഷയം അടക്കമുളളവ കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ 108 ആംബുലന്‍സില്‍ എത്തുന്ന കൊവിഡ് രോഗികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുളളൂ എന്ന് ജസ്റ്റിസ് കരിയ ചൂണ്ടിക്കാട്ടി. രോഗി ഏത് വാഹനത്തില്‍ വരുന്നു എന്നുളളത് വിഷയമല്ല, എങ്ങനെയാണ് ഒരു ഡോക്ടര്‍ക്ക് രോഗിയോട്, നിങ്ങള്‍ സര്‍ക്കാരിന്റെ 108 ആംബുലന്‍സില്‍ അല്ല വന്നതെന്നും അതിനാല്‍ നിങ്ങള്‍ മരിച്ചോളൂ എന്നും പറയാന്‍ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഓക്‌സിജന്‍ ക്ഷാമം കാരണം ആളുകള്‍ പത്തിരട്ടി വില നല്‍കി ഓക്‌സിജന്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ് എന്ന് ജസ്റ്റിസ് കരിയ പറഞ്ഞു. എല്ലാം കടലാസിലുണ്ട്, എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്നും എല്ലാ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications