കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ബിജെപി വിജയം മോദി തരംഗമല്ല..!! വോട്ടിംഗ് മെഷീന്‍ തരംഗം..!! ആരോപണവുമായി ആപ്..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്നിട്ടും വന്‍വിജയെ സ്വന്തമാക്കിയ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തോല്‍വിയേറ്റുവാങ്ങിയ ആംആദ്മി പാര്‍ട്ടി രംഗത്ത്. ദില്ലിയിലെ ബിജെപിയുടെ വിജയത്തിന് പിന്നില്‍ മോദി തരംഗമല്ല, മറിച്ച് വോട്ടിംഗ് മെഷീന്‍ തരംഗമാണെന്നാണ് ആപ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പും വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

അട്ടിമറിയിലൂടെ ജയം

തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിജെപി ദില്ലി കോര്‍പ്പറേഷനില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളെല്ലാം അട്ടിമറിയിലൂടെ ആണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു.

വോട്ടിംഗ് മെഷീന്‍ തരംഗം

ദില്ലിയില്‍ നടന്ന അതേ വോട്ടിംഗ് മെഷീന്‍ തരംഗമാണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അടക്കം നടന്ന തിരഞ്ഞെടുപ്പിലും കണ്ടതെന്ന് ആപ് നേതാക്കള്‍ പറയുന്നു. അതല്ലാതെ വിജയിച്ചത് മോദി തരംഗമല്ല.

വൻ ക്രമക്കേട് നടന്നു

വോട്ടിംഗ് യന്ത്രങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ആപ് നേതാവ് അശുതോഷ് പറയുന്നു. അഴിമതിയുടെ കേന്ദ്രമായ ബിജെപിക്ക് ജനങ്ങള്‍ വോട്ട് ചെയ്യില്ല. ദില്ലിയില്‍ ബിജെപിക്ക് നേട്ടമായി അവകാശപ്പെടാന്‍ എന്തുണ്ടെന്നും ആപ് ചോദിക്കുന്നു.

യുപിയിലടക്കം നടന്നത്

ഉത്തര്‍പ്രദേശിലേത് അടക്കം അഞ്ച് സംസ്ഥാനനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും ദില്ലിയിലും ഹിമാചല്‍ പ്രദേശിലും അടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കേന്ദ്രം കൃത്രിമ വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചതെന്ന് നേരത്തെ തന്നെ അരവിന്ദ് കെജ്രിവാള്‍ അടക്കം ആരോപണം ഉന്നയിച്ചിരുന്നു.

ബിജെപിക്ക് വൻവിജയം

ബിജെപിയ്ക്ക് വിജയം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് വന്‍വിജയമാണ് അവര്‍ ദില്ലിയില്‍ നേടിയത്. സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ദില്ലികളില്‍ വന്‍ ഭൂരിപക്ഷമാണ് ബിജെപി സ്വന്തമാക്കിയത്.

English summary
AAP alleges that EVM wave is responsible for BJP win in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X