കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് കൊവിഡ്, അടുത്ത് ഇടപഴകിയവർ സുരക്ഷിതരായിരിക്കണമെന്ന് രാഹുൽ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവാണെന്ന വിവരം രാഹുല്‍ ഗാന്ധി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആ സാഹചര്യത്തില്‍ കൊവിഡ് പരിശോധന നടത്തിയെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത് ഇടപഴകിയിട്ടുളള ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ എല്ലാ റാലികളും രാഹുല്‍ ഗാന്ധി റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് റാലികള്‍ റദ്ദാക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നത് വഴിയുണ്ടാകാനിടയുളള ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കണമെന്ന് രാഹുല്‍ ഗാന്ധി മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

rg

കൊവിഡ് പ്രതിരോധത്തിലും വാക്‌സിന്‍ വിതരണത്തിലും അടക്കം ശക്തമായ വിമര്‍ശനം ആണ് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 18 മുതല്‍ 45 വയസ്സ് വരെ പ്രായമുളളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ലെന്നും വില നിയന്ത്രണം ഇല്ലാതെ വാക്‌സിന്‍ നല്‍കുന്നതിന് ഇടനിലക്കാരെ നിയോഗിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ ഉറപ്പ് നല്‍കുന്നില്ലെന്നും വാക്‌സിന്‍ വിതരണത്തിലല്ല മറിച്ച് വിവേചനത്തിലാണ് സര്‍ക്കാര്‍ ആസൂത്രണം നടത്തിയിരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയെ കൂടാതെ മറ്റ് പ്രമുഖ നേതാക്കള്‍ക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൊവിഡ് സ്ഥിരീകരിച്ച് ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

English summary
Ex Congress Chief Rahul Gandhi tested Covid positive, asks those who are in contact to be safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X