കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ബിജെപിയില്‍ ചേര്‍ന്നു! മമതയുടെ അടുത്ത സുഹൃത്ത്

  • By
Google Oneindia Malayalam News

അതീവ ഗുരുതര രാഷ്ട്രീയ സാഹചര്യമാണ് ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ഭരണത്തില്‍ കേന്ദ്രം ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി ഞായറാഴ്ച രാത്രി മുതല്‍ സത്യാഗ്രഹത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി.അതേസമയം മമതയുടേത് ധിക്കാരപരമായ നടപടിയാണെന്നാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. ബിജെപിക്കെതിരെ പോര്‍മുഖം തുറന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് മമതയെന്നും കേന്ദ്രം ആരോപിച്ചു.

ബംഗാളിലെ പോലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് ബംഗാളിലെ നാടകീയ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്.അതിനിടെ മമതയുടേത് ധിക്കാരപരമായ നടപടിയാണെന്ന് വ്യക്തമാക്കി മമതയുടെ അടുത്ത സുഹൃത്തും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഭാരതി ഖോഷ് ബിജെപിയില്‍ ചേര്‍ന്നു.വിശദാംശങ്ങളിലേക്ക്

 പോലീസ് തടഞ്ഞു

പോലീസ് തടഞ്ഞു

ശാരദ, റോസ് വാലി ചിട്ട് തട്ടിപ്പ് കേസുകളില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ ശ്രമിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് തടഞ്ഞു.

 മമതയുടെ സത്യാഗ്രഹം

മമതയുടെ സത്യാഗ്രഹം

പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചത്. കേന്ദ്രത്തിന്‍റെ നടപടിക്കെതിരെ മമത സത്യാഗ്രഹം തുടങ്ങുകയും ചെയ്തു. അതേസമയം ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് മമത എന്നാണ് ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്‍റേയും ആരോപണം.

 മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ

ഇത്തരത്തില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് മമതയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഭാരതി ഖോഷ് ബിജെപിയില്‍ ചേര്‍ന്നത്.മമതയുമായി അടുപ്പം സൂക്ഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നു ഭാരതി ഖോഷ്.

 ബാംഗളില്‍ ജനാധിപത്യമില്ല

ബാംഗളില്‍ ജനാധിപത്യമില്ല

ബംഗാളില്‍ നടക്കുന്നത് ജനാധിപത്യമല്ല മറിച്ച് മസില്‍ പവറാണെന്ന് ഭാരതി ആരോപിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളായ രവിശങ്കര്‍ പ്രസാദ്, കൈലാഷ് വിജയ് വര്‍ഗിയ, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭാരതി ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാളില്‍ ജനാധിപത്യമില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു.

 നിരവധി നേതാക്കള്‍

നിരവധി നേതാക്കള്‍

മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് നേരത്തേ തന്നെ ന്യൂമപക്ഷ മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തൃണമൂല്‍ വിട്ടിരുന്നു. മുതിര്‍ന്ന നേതാക്കളടക്കം മൂവായിരത്തില്‍ അധികം പേരാണ് പാര്‍ട്ടി വിട്ടത്.

 തൃണമൂല്‍ എംപി

തൃണമൂല്‍ എംപി

കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കുമാണ് ഇവര്‍ ചേക്കേറിയത്.ഇതുകൂടാതെ കഴിഞ്ഞ ആഴ്ച ബംഗാളിലെ ബിഷ്നുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ സംമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.ഭാരതി ഉന്നയിച്ച അതേ ആരോപണങ്ങള്‍ തന്നെയാണ് സൗമിത്ര ഖാനും മമതയ്ക്കെതിരെ ആരോപിച്ചിരുന്നത്.

 ക്രമസമാധാന നില

ക്രമസമാധാന നില

ബംഗാളില്‍ പോലീസ് രാജും സിന്‍റിക്കേറ്റ് രാജുമാണ് നടക്കുന്നതെന്ന് സൗമിത്ര ഖാന്‍ പറഞ്ഞിരുന്നു.ദിവസം കഴിയുന്തോറും സംസ്ഥാനത്തിലെ ക്രമസമാധാന നില നശിക്കുകയാണെന്നും ഖാന്‍ ആരോപിച്ചിരുന്നു.

 അഞ്ച് എംപിമാര്‍

അഞ്ച് എംപിമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മറ്റ് അഞ്ച് തൃണമൂല്‍ എംപിമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്ന് മുന്‍ തൃണമൂല്‍ നേതാവും നിലവിലെ ബിജെപി അംഗവുമായ മുകുള്‍ റോയ് നേരത്തേ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ പല രാഷ്ട്രീയ അടിയൊഴുക്കുകളും ബംഗാളില്‍ ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

 പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ഉള്ളത്.

English summary
Ex-IPS Officer, Once CM Mamata's Close Aide, Joins BJP, Says 'Thugocracy' Rules Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X