Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണവൈറസ് ജീവജാലമാണ്, അതിന് ജീവിക്കാനുള്ള അവകാശമുണ്ട്, ഞെട്ടിച്ച് ബിജെപി നേതാവ്

ഡെറാഡൂണ്‍: കൊറോണവൈറസ് ജീവജാലമാണെന്നും അതിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ വിറച്ച് നില്‍ക്കുമ്പോഴാണ് ബിജെപി നേതാവിന്റെ തലതിരിഞ്ഞ പ്രസ്താവന വന്നിരിക്കുന്നത്. തത്വശാസ്ത്രപരമായി നോക്കുമ്പോള്‍, കൊറോണ ജീവനുള്ളതാണ്. എല്ലാവരെയും പോലും അതിനും ജീവിക്കാനുള്ള അവകാശമുണ്ട്. നമ്മളാണ് ഏറ്റവും ബുദ്ധിമാന്മാരെന്ന് ചിന്തിക്കുന്നത് കൊണ്ട് നമ്മളതിനെ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങി. അതുകൊണ്ടാണ് കൊറോണയ്ക്ക് ജനിതക മാറ്റം സംഭവിക്കുന്നതെന്നും റാവത്ത് പറഞ്ഞു.

1

അതേസമയം ഈ വൈറസിനെ നമ്മള്‍ അതിജീവിച്ചാല്‍ മാത്രമേ സുരക്ഷിതരാവൂ എന്നും ത്രിവേന്ദ്ര റാവത്ത് പറഞ്ഞു. റാവത്തിനെതിരെ കടുത്ത ട്രോളുകളാണ് വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയില്‍വ ഈ വൈറസിന് ഒരു അഭയം നല്‍കണമെന്നായിരുന്നു പരിഹാസം. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെയുള്ള പ്രസ്താവനയാണെന്നും, അതേ പോലെ വിഡ്ഢിത്തമാണെന്നും പ്രതിപക്ഷ നേതാക്കളും വിമര്‍ശിച്ചു.

കൊറോണയില്‍ നിന്ന് നമ്മള്‍ ഇപ്പോള്‍ അകലം പാലിക്കണം. അത് ചലിച്ച് കൊണ്ടിരിക്കുകയാണ്. നമ്മളും അതേ പോലെ മുന്നോട്ട് പോകുന്നുണ്ട്. നമ്മുടെ നീക്കങ്ങള്‍ കൊറോണയേക്കാള്‍ വേഗത്തിലാവണം. എന്നാല്‍ മാത്രമേ ഈ വൈറസിനെ നമുക്ക് കീഴടക്കാനാവൂ. റാവത്തിന് എന്താണ് നാട്ടില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അദ്ദേഹത്തിന് സ്ഥലകാല ബോധമില്ലാതായിരിക്കുകയാണ്. യാതൊരു കാഴ്ച്ചപ്പാടും കോവിഡിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഇല്ല. അതുകൊണ്ട് തന്നെയാണ് ബിജെപി റാവത്തിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ദസ്മന പറഞ്ഞു.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

വൈറസ് ജീവശാലമാണ്. രാവണും കംസനും മഹിഷാസുരനുമൊക്കെ അങ്ങനെ തന്നെയാണ്. എന്നാല്‍ ഇവരെയൊക്കെ പല ദൈവങ്ങള്‍ കൊലപ്പെടുത്തി. കാരണം അവരൊക്കെ ലോകത്തെ തകര്‍ക്കാനിറങ്ങിയവരാണ്. കൊറോണയെ പോലെ തന്നെയാണ് ഇവര്‍. റാവത്ത് അസംബന്ധം പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും ദസ്മന പറഞ്ഞു. നേരത്തെ പശു ഓക്‌സിജന്‍ പുറന്തള്ളുന്ന ജീവിയാണെന്ന അസംബന്ധ പ്രസ്താവനയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റാവത്ത് നടത്തിയിട്ടുണ്ട്.

സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

Recommended Video

cmsvideo
    Late Modi Bhakt Amit Jaizwal's family against Modi | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+