മഹാരാഷ്ട്രയില്‍ ഫോട്ടോ ഫിനിഷ്? യുതിയും അഘാഡിയും ഒപ്പത്തിനൊപ്പമെന്ന് പ്രവചനം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ലോക്ശാഹി എക്‌സിറ്റ് പോള്‍ ഫലം. മഹായുതി സഖ്യം 136-142 സീറ്റ് വരെ നേടും എന്നാണ് പ്രവചനം. മഹാ വികാസ് അഘാഡിയ്ക്ക് 125-140 സീറ്റ് വരെ ലഭിക്കും. ബി ജെ പിക്ക് 80 മുതല്‍ 85 വരെ സീറ്റും ശിവസേനയ്ക്ക് 30 മുതല്‍ 35 വരെ സീറ്റും ലഭിക്കും. എന്‍ സി പി 18 മുതല്‍ 22 വരെ സീറ്റുകളും സ്വന്തമാക്കും.
മറുവശത്ത് മഹാ വികാസ് അഘാഡിയില്‍ കോണ്‍ഗ്രസ്, ശിവസേന (യു ബി ടി), എന്‍ സി പി (എസ്പി) മൂന്ന് കക്ഷികളും തുല്യമായ പ്രകടനം നടത്തും. കോണ്‍ഗ്രസ് 48 മുതല്‍ 55 വരെ സീറ്റുകള്‍ നേടി മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ശിവസേന (യു ബി ടി)ക്ക് 39 മുതല്‍ 43 വരെ സീറ്റുകളും എന്‍ സി പി (എസ്പി)ക്ക് 38 മുതല്‍ 42 വരെ സീറ്റുകളും ലഭിക്കും എന്നാണ് പ്രവചനം.

2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളും അവിഭക്ത ശിവസേന 56 സീറ്റുകളും ആണ് നേടിയിരുന്നത്. ബിജെപിയും ശിവസേനയും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായും അവിഭക്ത എന്‍സിപിയും കോണ്‍ഗ്രസും യുപിഎ സഖ്യത്തിന്റെ ഭാഗമായുമാണ് അന്ന് മത്സരിച്ചിരുന്നത്. അവിഭക്ത എന്‍സിപി 54 സീറ്റുകളും കോണ്‍ഗ്രസ് 44 സീറ്റുകളുമാണ് 2019 ല്‍ നേടിയത്.
എന്നാല്‍ മഹാരാഷ്ട്രയില്‍ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യം തന്നെ ഇത്തവണയും അധികാരം നേടുമെന്നാണ് ചാണക്യ എക്‌സിറ്റ് പോളിന്റെ പ്രവചനം. മഹായുതിക്ക് 152-160 സീറ്റുകള്‍ വരെ ലഭിക്കും എന്നും മഹാ വികാസ് അഘാഡി സഖ്യത്തിന് 130-138 സീറ്റുകള്‍ വരെ ലഭിക്കും എന്നും സര്‍വ്വെ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 6 മുതല്‍ 9 വരെ സീറ്റുകള്‍ ലഭിക്കും എന്നാണ് ചാണക്യ എക്‌സിറ്റ് പോളിന്റെ പ്രവചനം.
288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മഹായുതിക്ക് 47 ശതമാനം വോട്ട് വിഹിതം ലഭിക്കും എന്നും മഹാ വികാസ് അഘാഡി്ക്ക് 42 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 11 ശതമാനം വരെ വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വ്വെ പറയുന്നു.












Click it and Unblock the Notifications