Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്: കേരളത്തിലും ബംഗാളിലും അസമിലും ഭരണത്തുടര്‍ച്ച

രാജ്യം ഉറ്റ് നോക്കുന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഇനി മൂന്ന് നാള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് രണ്ടിന് രാവിലെ എട്ട് മണി മുതല്‍ കേരളം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, അസം എന്ന സംസ്ഥാനങ്ങളിലെ ഫലം പുറത്ത് വന്ന് തുടങ്ങും. എന്നാല്‍ ബംഗാളിലെ അവസാന ഘട്ട പോളിങും ഇന്ന് അവസാനിച്ചതോടെ വിവിധ സര്‍വേ ഏജന്‍സികളുമായി ചേര്‍ന്ന് വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 6.30 മുതല്‍ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്.

ദേശീയ തലത്തിലും സംസ്ഥാന-മണ്ഡല അടിസ്ഥാനത്തിലുമുള്ള സര്‍വെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അന്തിമ ജനവിധി അറിയാന്‍ മെയ് രണ്ടിന് വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും തിരഞ്ഞെടുപ്പില്‍ ജനം എങ്ങനെ ചിന്തിച്ചുവെന്നതിന്‍റെ ഏകദേശ ചിത്രം അറിയാന്‍ എക്സിറ്റ് പോളുകളിലൂടെ സാധിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന എല്ലാ പ്രീ പോള്‍ സര്‍വേകളിലും കേരളത്തില്‍ ഭരണത്തുടര്‍ച്ച എന്നായിരുന്നു പ്രവചിക്കപ്പെട്ടത്.

voting

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

Recommended Video

cmsvideo
    Breaking; എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം; വടക്കന്‍ ജില്ലകളില്‍ ഇടതു മുന്നേറ്റം

    എക്സിറ്റ് പോളിലെ ആദ്യം പുറത്ത് വന്നിരിക്കുന്നത് ഇന്ത്യാ ടുഡെ-ആക്സിസ് സര്‍വെ ഫലമാണ്. അസമില്‍ ബിജെപി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നാണ് ഇന്ത്യാ ടുഡെയുടെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. 75 മുതല്‍ 85 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 40 മുതല്‍ 50 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. മറ്റുള്ളവര്‍ ഒരു സീറ്റിലും വിജയിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു.

    മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

    സംസ്ഥാനത്ത് നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും പിണറായി വിജയന്‍ സര്‍ക്കാറിന് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം. 71 മുതല്‍ 77 സീറ്റുകളില്‍ കേരളത്തില്‍ ഇടതുമുന്നണി വിജയിക്കുമെന്നാണ് എബിപി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. പ്രതിപക്ഷ കക്ഷിയായ യുഡിഎഫിന് 62 മുതല്‍ 68 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.

    കേരളത്തില്‍ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത് ഇന്ത്യ-ടുഡെ ആക്സിസ് സര്‍വെയാണ്. നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് സര്‍വെ പ്രവചനം. 104 മുതല്‍ 120 വരെ സീറ്റെന്ന വമ്പന്‍ മേധാവിത്വം ഇടതുമുന്നണിക്കുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. അങ്ങനയെങ്കില്‍ അത് കേരളത്തില്‍ പുതിയ ചരിത്രം കുറിക്കും. യുഡിഎഫിന് 20 മുതല്‍ 30 വരെ സീറ്റെന്നാണ് സര്‍വെ പറയുന്നു.

    ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വരുമെന്നാണ് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ പറയുന്നത്. 152 മുതല്‍ 164 സീറ്റ് വരെ നേടി അധികാരത്തിലെത്തുമെന്നാണ് എബിപി സര്‍വേ പറയുന്നത്. ബിജെപി 109 മുതല്‍ 121 സീറ്റ് വരെ നേടും. മൂന്ന് സീറ്റുണ്ടായിരുന്ന നിലയില്‍ നിന്നാണ് ബിജെപിയുടെ കുതിപ്പെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ്-സിപിഎം സഖ്യം തകരും. 14 മുതല്‍ 25 സീറ്റ് വരെയാണ് അവര്‍ക്ക് സര്‍വേ പ്രവചിക്കുന്നത്. അതേസമയം തൃണമൂലിന് 42.1 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് 39.2 ശതമാനവും ഇടതു സഖ്യത്തിന് 15.4 വോട്ട് ശതമാനവും കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു.

    പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കരുന്ന എന്‍ഡിഎ സംഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് റിപ്പബ്ലിക്ക് സിഎന്‍എക്‌സ് സര്‍വ്വേ ഫലം. സംസ്ഥാനത്ത് എന്‍ഡിഎ 16 മുതല്‍ 20 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യം തകര്‍ന്നടിയുമെന്നും സര്‍വ്വേ ഫലത്തില്‍ വ്യക്തമാക്കുന്നു. 11 മുതല്‍ 13 സീറ്റ് വരെയാണ് യുപിഎയ്ക്ക് പ്രവചിച്ചിരിക്കുന്നത്.

    തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകുമെന്നാണ് റിപബ്ലിക് ടിവി -സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. 160 മുതല്‍ 170 വരെ സീറ്റുകള്‍ ഡിഎംകെയ്ക്ക് കിട്ടാനിടയുണ്ട്. എഐഎഡിഎംക്കെയ്ക്ക് 58 മുതല്‍ 68 വരെ സീറ്റുകള്‍ കിട്ടും. ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് 4 മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും റിപബ്ലിക് ടിവി സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

    പോള്‍ ഡയറിയുടെ എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫിന് 77 മുതല്‍ 87 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 51 മുതല്‍ 61 വരെ സീറ്റുകളും പ്രവചിക്കുന്നു. അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് രണ്ടു മുതല്‍ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

    കേരളത്തില്‍ ഇടതുതരംഗമെന്നാണ് ടുഡേഴ്‌സ് ചാണക്യ അഭിപ്രായപ്പെടുന്നത്. 2014ല്‍ മോദിയുടെ വിജയം പ്രവചിച്ച ഏജന്‍സിയാണിത്. 102 മുതല്‍ 111 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 35 മുതല്‍ 44 സീറ്റ് വരെ ലഭിച്ചേക്കാം. എല്‍ഡിഎഫ് 49 ശതമാനം വോട്ട് വരെ ലഭിച്ചേക്കാം, യുഡിഎപിന് ഇത് 37 ശതമാനമായിരിക്കും. ബിജെപിക്ക് മൂന്ന് സീറ്റ് വരെ ലഭിക്കാനാണ് സാധ്യത. 14 ശതമാനം വോട്ട് ലഭിച്ചേക്കും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.

    പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വെയാണ് റിപബ്ലിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പുറത്ത് വിട്ടത്. മറ്റു എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം പ്രവചിക്കുമ്പോള്‍ റിപബ്ലിക് ഫലത്തില്‍ തൃണമൂല്‍ നേരിയ സീറ്റുകള്‍ക്ക് പിന്നിലാണ്. ബിജെപിക്ക് 138 മുതല്‍ 148 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഈ സര്‍വ്വെ വ്യക്തമാക്കുന്നു. തൃണമൂലിന് 128 മുതല്‍ 138 വരെ സീറ്റുകള്‍ കിട്ടുമെന്നും പറയുന്നു. ഇടതുപക്ഷ മുന്നണിക്ക് 11 മുതല്‍ 21 വരെ സീറ്റും പ്രവചിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+