ലൈംഗിക പീഡന പരാതി; ശശികലയ്ക്കും കുടുംബത്തിനും എതിരെ കേസ്
ചെന്നൈ: വിവാദ എംപി ശശികല പുഷ്പയ്ക്കും കുടുംബത്തിനുമെതിരെ പീഡനക്കേസ്. ഇവരുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന സഹോദരിമാരാണ് ശശികല, ഭര്‍ത്താവ് ലിംഗേശ്വര തിലകന്‍, മകന്‍ പ്രദീപ് രാജ എന്നിവര്‍ക്കെതിരെ തൂത്തുക്കുടി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവും മകനും മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
ശശികലയ്‌ക്കെതിരെ ശാരീരിക പീഡന പരാതിയും ഭര്‍ത്താവിനും മകനുമെതിരെ ലൈംഗിക പീഡന പരാതിയുമാണ് സഹോദരിമാര്‍ നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ വസതിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലിംഗേശ്വരയും മകന്‍ പ്രദീപ് ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

തൂത്തുക്കുടി ഡിഎസ്പിക്കാണ് പരാതി നല്‍കിയത്. എംപിയായിരുന്ന ശശികലയെ ഭയന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. എന്നാല്‍ അവരെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയതോടെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ജോലിക്കാര്‍ പറഞ്ഞു. പരാതി നല്‍കിയതിന്റെ പിന്നാലെയാണ് ശശികലയുടെ ഭര്‍ത്താവും കമനും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ദില്ലി വിമാനത്താവളത്തില്‍ വെച്ച് ഡിഎംകെ എംപി തിരുച്ചി ശിവയെ അടിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ജയലളിത തന്നെ അടിച്ചെന്നും പാര്‍ട്ടിയില്‍നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും ശശികലെ രാജ്യസഭയില്‍ പറഞ്ഞത് ഏറെ വിവാദമായി.












Click it and Unblock the Notifications