മൂന്നാം തരംഗം നാട്ടിലെത്തി, നാല് ലക്ഷം കേസുകള്‍ വരെയുണ്ടാവാമെന്ന് വിദഗ്ധര്‍, ഒമൈക്രോണ്‍ കടുപ്പം
ദില്ലി: ഇന്ത്യയില്‍ ഇപ്പോള്‍ ആഞ്ഞടിക്കുന്നത് ഒമൈക്രോണ്‍ തരംഗമാണെന്ന് വിദഗ്ധര്‍. വിചാരിക്കുന്നതിലും അപ്പുറത്തേക്ക് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇപ്പോള്‍ ഇന്ത്യയില്‍ കാണുന്നത് മൂന്നാം തരംഗമാണ്. പുതിയ കേസുകളില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഒമൈക്രോണ്‍ കൂടി വന്നതോടെ രോഗവ്യാപനം ഏറിയെന്നും വാക്‌സിന്‍ പാനല്‍ അധ്യക്ഷന്‍ എന്‍കെ അറോറ പറയുന്നു. ഇപ്പോഴത്തെ ട്രെന്‍ഡ് നോക്കുമ്പോള്‍ എത്ര കാലം മൂന്നാം തരംഗം നീണ്ടു നില്‍ക്കുമെന്ന് പറയാനാവില്ല. കുറച്ച് ദിവസങ്ങള്‍ക്കിടെ ആശുപത്രികളിലെത്തുന്ന കേസുകളാണ് കൂടുന്നത്. ഇപ്പോഴും 90 മുതല്‍ 95 ശതമാനം വരെ ആശുപത്രിയില്‍ ബെഡുകള്‍ ഒഴിവുണ്ട്. പലതും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവയാണ്. അതുകൊണ്ട് ആശുപത്രി കേസുകള്‍കുറയുന്നുണ്ടെന്നും അറോറ പറഞ്ഞു.

അമേരിക്കയില്‍ പത്ത് ലക്ഷം കേസുകളാണ് നിത്യേന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സില്‍ അത് രണ്ടരലക്ഷമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇരുപതിനായിരം കേസുകളാണ്. അതുകൊണ്ട് ഇന്ത്യയില്‍ ഇത് എത്രത്തോളമുയരുമെന്ന് പറയാനാവില്ല. നിലവില്‍ മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത് ഡെല്‍റ്റ കേസുകള്‍ കാരണമാണ്. ഒമൈക്രോണ്‍ കാരണം അത്രയും മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമൈക്രോണിനെതിരെ വാക്‌സിന്‍ അധികം എഫ്ക്ടീവാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം ബൂസ്റ്റര്‍ ഡോസുകളിലേക്ക് പലരും പോവുകയാണ്. എന്നിട്ടും ഒമൈക്രോണ്‍ ബാധിക്കുന്നവരുണ്ട്. അതേസമയം ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത് നല്ല തീരുമാനമാവില്ലെന്നും എന്‍കെ അറോറ വ്യക്തമാക്കി.
അതേസമയം കാണ്‍പൂര്‍ ഐഐടിയിലെ പ്രൊഫസറായ മനീന്ദ്ര അഗര്‍വാളും മൂന്നാം തരംഗത്തിന്റെ കാര്യത്തില്‍ സംശയമില്ലാതെയാണ് പ്രതികരിച്ചത്. മുംബൈയിലെയും ദില്ലിയിലെയും ഒമൈക്രോണ്‍ കേസുകള്‍ പത്ത് ദിവസത്തിനുള്ളില്‍ ഏറ്റവും മൂര്‍ധന്യത്തിലെത്തുമെന്ന് അദ്ദേഹം പറയുന്നു. ജനുവരി പകുതിയോടെ തന്നെ ഇത് സംഭവിക്കും. മൂന്നാം തരംഗം ഒരുപാട് കാലം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നില്ല. മാര്‍ച്ചിനപ്പുറം അത് പോകാനുള്ള സാധ്യതയുമില്ല. രണ്ടാം തരംഗത്തിന്റെ സമയത്ത് ഇതുപോലെ തന്നെയായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞു. ദില്ലിയിലും മുംബൈയിലും കേസുകള്‍ 30000 മുതല്‍ 50000 വരെ എത്താമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ കേസുകളുടെ വര്‍ധനവ് കുറയ്ക്കാന്‍ സാധിക്കും. ഈ മാസം അവസാനത്തോടെ തന്നെ രാജ്യത്ത് കൊവിഡ് കേസുകള്‍ പീക്കിലെത്തും. നാല് മുതല്‍ എട്ട് ലക്ഷം കേസുകള്‍ വരെ പ്രതിദിനം ഇന്ത്യയില്‍ രേഖപ്പെടുത്താം. ശക്തമായ ലോക്ഡൗണ്‍ കൊണ്ട് തരംഗത്തെ വൈകിപ്പിക്കാനേ സാധിക്കൂ. എന്നാല്‍ രോഗം വരാതിരിക്കാന്‍ കാരണമാകില്ല. പക്ഷേ ഇപ്പോഴത്തെ തരംഗം ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളിയാവില്ലെന്ന് മനീന്ദ്ര അഗര്‍വാള്‍ പഞ്ഞു. നേരത്തെ ഡയറക്ടര്‍ ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറേയും ഫെബ്രുവരിയോടെ ഒമൈക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications