കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മൂന്നാം തരംഗം വരുന്നു, രണ്ടാം തരംഗം പ്രവചിച്ച വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ മൂന്നാം തരംഗം വരുമെന്ന് പ്രവചനവുമായി രണ്ടാം തരംഗം പ്രവചിച്ച വിദഗ്ധര്‍. അതേസമയം മുമ്പുണ്ടായിരുന്ന രണ്ട് തരംഗം പോലെ ഭയപ്പെടുത്തുന്നതാവില്ല ഇതെന്നാണ് വിദഗ്ധര്‍ പറയുന്നു. ചെറിയ തോതില്‍ കേസുകള്‍ വര്‍ധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഓഗസ്റ്റില്‍ ഈ കേസുകള്‍ വളരെ കൂടുമെന്നും മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. നേരത്തെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലായിരുന്നു. പലയിടത്തും ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കുന്ന അവസ്ഥ വരെയുണ്ടായി.

Recommended Video

cmsvideo
Covid third wave likely this month, may peak in October: Report
1

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

രണ്ടാം തരംഗം രാജ്യത്ത് ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. എന്നാല്‍ ഇത് ഈ മാസം മുതല്‍ തിരിച്ചുവരുമെന്നാണ് വിദഗ്ധര്‍ പറയുന്നു. ഐഐടി കാണ്‍പൂര്‍, ഹൈദരാബാദിലെ സ്ഥാപനങ്ങളിലെ ഗവേഷക സംഘമാണ് ഈ പ്രവചനം നടത്തുന്നത്. മതുകുമല്ലി വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ സംഘമാണ് നേരത്തെ രണ്ടാം തരംഗം പ്രവചിച്ചത്. മൂന്നാം തരംഗത്തില്‍ ദിവസവും ഒരു ലക്ഷത്തില്‍ താഴെ പ്രതിദിന കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പരമാവധി ഇത് ഒന്നര ലക്ഷം വരെ വര്‍ധിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

അതേസമയം കേരളവും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യതയുണ്ടെന്ന് വിദ്യാസാഗര്‍ പറയുന്നു. എന്നാല്‍ രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനുണ്ടാവും. അതുകൊണ്ട് ആഘാതം കുറയും. രണ്ടാം തരംഗത്തില്‍ മേയ് ഏഴിന് നാല് ലക്ഷത്തില്‍ അധികം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് കുറയുകയായിരുന്നു. വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് വ്യാപിപ്പിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നാണ് വിലയിരുത്തല്‍. ജീന്‍ സ്വീക്വന്‍സിംഗ് അടക്കമുള്ള നടത്തി പുതിയ വേരിയന്റുകളെ കണ്ടെത്തണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

നേരത്തെ വിവിധ ആഘോഷങ്ങളും മറ്റും നടത്തിയതോടെയാണ് ഇന്ത്യയില്‍ രണ്ടാം തരംഗം ശക്തമായത്. ആറ് വയസ്സിന് മുകളിലുള്ള മൂന്നില്‍ രണ്ട് ഭാഗം പേര്‍ക്കും കൊവിഡ് ബാധിച്ചിരുന്നുവെന്നാണ് ഐസിഎംആര്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നത്. അതേസമയം നിലവില്‍ രാജ്യത്ത് പലയിടത്തും കേസുകള്‍ കുറഞ്ഞെങ്കിലും കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുകയാണ്. പുതിയ കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണ്. രാജ്യത്തെ ജനസംഖഘ്യയുടെ 7.6 ശതമാനം പേരെ മാത്രമാണ് ഇതുവരെ വാക്‌സിനേറ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് ഇനിയൊരു തരംഗത്തിനുള്ള സാധ്യത ശക്തമാണ്.

English summary
experts who predicted second wave now says india is at the door step of third wave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X