കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഫേസ്ബുക്ക് ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് സ്വീകരിച്ച വകയില്‍ പോയത് 20.76 ലക്ഷം രൂപ!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ ഒരു ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് സ്വീകരിക്കുമ്പോള്‍ മുംബൈ സ്വദേശിയായ സുശാന്ത് ഗാവരെ (പേര് യഥാര്‍ഥമല്ല) ഒരിക്കലും വിചാരിച്ചില്ല ഇത് തനിക്ക് ഇത്ര വലിയ പാരയാകുമെന്ന്. വെറും ഒന്നര മാസം കൊണ്ട് ഈ ഫേസ്ബുക്ക് കൂട്ടുകാരി ഗാവരെയില്‍ നിന്നും തട്ടിയെടുത്തത് 21 ലക്ഷത്തോളം രൂപയാണ്.

ബാന്ദ്രയില്‍ ബിസിനസ് നടത്തുകയാണ് 34 കാരനായ സുശാന്ത് ഗാവരെ. തന്റെ കോച്ചിങ് സ്ഥാപനത്തിലേക്ക് വേണ്ട ഗിഫ്റ്റ് പാക്കറ്റുകള്‍ കിട്ടുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇത്രയും തുക ഫേസ്ബുക്ക് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തത്. 51 ലക്ഷം രൂപ തിരിച്ചുതരാം എന്നായിരുന്നു കൂട്ടുകാരിയുടെ വാഗ്ദാനം. വാഗ്ദാനം മാത്രമല്ല, ഒരു എ ടി എം കാര്‍ഡും പിന്‍ നമ്പറും ഗാവരെയ്ക്ക് ഇയാള്‍ നല്‍കിയിരുന്നു.

facebook-woman

സ്വര്‍ണ വാച്ചുകള്‍, സ്വര്‍ണ ചെയിനുകള്‍, ലാപ്‌ടോപ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ഗിഫ്റ്റ് പാക്കറ്റുകളാണ് ജെന്നിഫര്‍ അലക്‌സ് ഗാവരെയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ പറഞ്ഞ സമയമായിട്ടും അക്കൗണ്ടില്‍ പണം എത്താതിരുന്നതോടെയാണ് ഗാവരെയ്ക്ക് താന്‍ പറ്റിക്കപ്പെട്ട കാര്യം മനസിലായത്. ജെന്നിഫര്‍ നല്‍കിയ എ ടി എം കാര്‍ഡ് വഴി കിട്ടിയതാകട്ടെ വെറും പതിനായിരം രൂപ മാത്രമായിരുന്നു.

ജെന്നിഫറിനെ ചാറ്റിലൂടെ തന്റെ ഭാര്യയ്ക്കും ഗാവരെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. നൈജീരിയന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ ഗാവരെയ്ക്ക് ബാങ്ക് ലോണ്‍ അടക്കാന്‍ വേണ്ടി തന്റെ വാഹനങ്ങളും സ്ഥലവും വില്‍ക്കേണ്ടിവന്നു. ഗാവരെ പറഞ്ഞതനുസരിച്ച് ബാന്ദ്ര കുര്‍ള സൈബര്‍ പോലീസ് ജെന്നിഫറിനെതിരെ കേസെടുത്തിട്ടുണ്ട്.

English summary
Facebook friend Jennifer Alex dupes Mumbai man of Rs 21 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X