Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പെൺകുട്ടിയെ ഫേസ്ബുക്ക് സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി!

സംഭവത്തിൽ നലസോപറ അൽക്കാപുരി സ്വദേശി ഹരിദാസ് നിർഗുഡ(25)യെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈ: ഫേസ്ബുക്ക് സൗഹൃദം 20 വയസുകാരിയുടെ ജീവനെടുത്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് 20 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വാഷി സ്വദേശിനിയായ അങ്കിത മോറെയാണ് മരണപ്പെട്ടത്. മുംബൈയിലെ നലസോപറയിലാണ് അതിദാരുണമായ സംഭവമുണ്ടായത്.

സംഭവത്തിൽ നലസോപറ അൽക്കാപുരി സ്വദേശി ഹരിദാസ് നിർഗുഡ(25)യെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സൗഹൃദം...

സൗഹൃദം...

നലസോപറ സ്വദേശി ഹരിദാസ് നിർഗുഡയും വാശി സ്വദേശിനിയായ അങ്കിത മോറെയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. മാസങ്ങളോളം നീണ്ട ചാറ്റിങിനൊടുവിൽ ഇരുവരും തമ്മിലുള്ള ബന്ധം വളർന്നു. തുടർന്നാണ് ഇരുവരും തമ്മിൽ നേരിട്ടുകാണാൻ തീരുമാനിക്കുന്നത്.

ഫ്ലാറ്റിലേക്ക്...

ഫ്ലാറ്റിലേക്ക്...

25കാരനായ ഹരിദാസ് നിർഗുഡ നലസോപറ അൽക്കാപുരിയിലെ ടാനിയ മൊണാർക്ക് ബിൽഡിങിലെ ഫ്ലാറ്റിൽ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. സഹോദരി സ്ഥലത്തില്ലാത്ത ദിവസമായ ഞായറാഴ്ചയാണ് ഹരിദാസ് പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്.

ലൈംഗിക ബന്ധം...

ലൈംഗിക ബന്ധം...

ഞായറാഴ്ച വൈകീട്ടോടെ അങ്കിത മോറെ ഹരിദാസിന്റെ ഫ്ലാറ്റിലെത്തി. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഹരിദാസ് അങ്കിത മോറെയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു. പക്ഷേ, ഹരിദാസുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ അങ്കിത തയ്യാറായില്ല.

ശ്വാസം മുട്ടിച്ചു...

ശ്വാസം മുട്ടിച്ചു...

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ അങ്കിതയും ഹരിദാസും തമ്മിൽ വഴക്കായി. അങ്കിത ഫ്ലാറ്റിൽ നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് സമ്മതിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെയാണ് ഷൂ ലേസ് ഉപയോഗിച്ച് ഹരിദാസ് അങ്കിതയെ ശ്വാസം മുട്ടിച്ച് കൊന്നത്.

ഗോവണിയിൽ...

ഗോവണിയിൽ...

അങ്കിത മരിച്ചെന്ന് മനസിലായതോടെ ഹരിദാസ് മൃതദേഹം ഫ്ലാറ്റിൽ നിന്നും പുറത്തെത്തിച്ച് ഗോവണിയിൽ ഉപേക്ഷിച്ചു. തുടർന്ന് ഒന്നുമറിയാത്ത പോലെ ഫ്ലാറ്റിനകത്ത് കയറി കതകടച്ചിരുന്നു. എന്നാൽ രാത്രിയോടെ ഹരിദാസിന്റെ കണക്കുക്കൂട്ടലുകൾ പിഴച്ചു.

അയൽവാസികൾ...

അയൽവാസികൾ...

രാത്രി ഏഴ് മണിയോടെയാണ് അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ ഗോവണിയിൽ മൃതദേഹം കാണുന്നത്. അപ്പാർട്ട്മെന്റിലെ താമസക്കാരിയായ ഏതെങ്കിലും പെൺകുട്ടി കുഴഞ്ഞുവീണ് കിടക്കുന്നതായിരിക്കുമെന്നാണ് ഇവർ ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ കൂടുതൽ പരിശോധിച്ചതോടെ പെൺകുട്ടിക്ക് ജീവനില്ലെന്ന് മനസിലായി.

 ആർക്കുമറിയില്ല...

ആർക്കുമറിയില്ല...

അപ്പാർട്ട്മെന്റിലെ താമസക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. ഇതിനിടെ പെൺകുട്ടി ആരാണെന്ന് പലരോടും തിരക്കിയെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുറ്റസമ്മതം...

കുറ്റസമ്മതം...

സമീപത്തെ ഫ്ലാറ്റുകളിൽ പരിശോധന നടത്തിയ പോലീസ് ഹരിദാസിന്റെ ഫ്ലാറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തിയതാണ് നിർണ്ണായകമായത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെ ഹരിദാസ് എല്ലാം വിശദീകരിച്ചു.

മൊബൈൽ ഫോൺ...

മൊബൈൽ ഫോൺ...

ഹരിദാസിന്റെ കിടക്കയിൽ നിന്നും രക്തക്കറ കണ്ടെത്തിയെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ലൈംഗിക പീഡനമുണ്ടായോ എന്ന് വ്യക്തമാകുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+