കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് നോക്കാന്‍ ഇനി ഇന്‍റര്‍നെറ്റ് വേണ്ട, അറിയേണ്ടതെല്ലാം

  • By Meera Balan
Google Oneindia Malayalam News

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റില്ലാതെ പേസ്ബുക്ക് ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വരുന്നതായി ഇതിനോടകം തന്നെ റിപ്പോര്‍ട്ടുണ്ട്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് റിലയന്‍സുമായി സഹകരിച്ചാണ് ഇന്ത്യയില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ്(internet.org) എന്ന ആപ്പാണ് സൗജന്യ ഫേസ്ബുക്ക് കണക്ഷന്‍ ഉള്‍പ്പടെയുള്ളവയ്ക്കായി നല്‍കുന്നത്.

ഇനി ഈ ആപ്പ് ഡൗണ്‍ലേഡ് ചെയ്യണമെങ്കില്‍ റിലയന്‍സിന്റെ സിം തന്നെ വേണം. ചുരുക്കത്തില്‍ റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭ്യനാക്കുക. അതായത് സുക്കര്‍ബര്‍ഗും റിലയന്‍സും ചേര്‍ന്ന് അവതരിപ്പിയ്ക്കുന്ന ഉഗ്രനൊരു ബിസിനസ് തന്ത്രം.

റിലയന്‍സിന്റെ വരിക്കാരുടെ എണ്ണം കൂടുകയും ചെയ്യും ഫേസ്ബുക്കിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയ്ക്കാനും കഴിയും. എന്നിരുന്നാലും റേഞ്ച് പോലും ഇല്ലാത്ത റിലയന്‍സ് കണക്ഷനുകള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എങ്ങനെ ലഭ്യമാകും എന്നതാണ് സംശയം. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാം...

ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ്(internet.org)

ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ്(internet.org)

സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള ആപ്പ് ആണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്.

സുക്കര്‍ബര്‍ഗ്

സുക്കര്‍ബര്‍ഗ്

ഇന്ത്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയും ഫേസ്ബുക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്യണമെന്നത് സുക്കര്‍ ബര്‍ഗിന്റെ ആശയമാണ്. റിലയന്‍സുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്

സൗജന്യ ഫേസ്ബുക്ക് എങ്ങനെ ലഭ്യമാകും

സൗജന്യ ഫേസ്ബുക്ക് എങ്ങനെ ലഭ്യമാകും

റിലയന്‍സ് സിം കണക്ഷനിലൂടെയാണ് സേവനം ലഭ്യമാവുക. ഇതിനായി റിലയന്‍സ് കണക്ഷനില്‍ നിന്നും ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ കയറി ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം

സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങള്‍

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സം്സ്ഥാനങ്ങളിലെ റിലയന്‍സ് നെറ്റ് വര്‍ക്ക് ഉപയോഗിയ്ക്കുന്നവര്‍ക്കാണ് സൗജന്യ സേവനം.

വെബ് സൈറ്റുകള്‍

വെബ് സൈറ്റുകള്‍

30 ഓളം വെബ്‌സൈറ്റുകളാണ് ആപ്പില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഫേബ്‌സുഹ്ഹ്, ഫേസ്ബുക്ക് മെസഞ്ചര്‍, അക്യൂവെതര്‍, ബിബിസി, വിക്കി പീഡിയ എന്നീ സൈറ്റുകളും ഉണ്ട്

സൈറ്റുകളിലും തട്ടിപ്പ്

സൈറ്റുകളിലും തട്ടിപ്പ്

30 സൈറ്റുകള്‍ നല്‍കുന്നവയില്‍ പോലും തട്ടിപ്പുണ്ടെന്ന് ആക്ഷേപം ഉയരുന്നു. ഇന്ത്യക്കാര്‍ തിരയുന്ന പല പ്രമുഖ സൈറ്റുകളേയും ഒഴിവാക്കിയിട്ടുള്ളവയാണ് ലിസ്റ്റ് ചെയ്യപ്പെട്ട സൈറ്റുകളില്‍ അധികവും

റിലയന്‍സ് തന്ത്രം

റിലയന്‍സ് തന്ത്രം

റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭ്യമാവുക. അതിനാല്‍ തന്നെ സൗജന്യ ഇന്റര്‍നെറ്റിന് വേണ്ടി പുതിയ ഉപഭോക്തള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് റിലയന്‍സ്

തന്ത്രം പിഴയ്ക്കുമോ

തന്ത്രം പിഴയ്ക്കുമോ

കേരളത്തില്‍ ഉള്‍പ്പടെ അത്ര പ്രചാരമില്ലാത്തതാണ് റിലയന്‍സ് നെറ്റ് വര്‍ക്ക്. റേഞ്ച് പ്രശ്‌നം തന്നെയാണ് പലയിടത്തും അനുഭവപ്പെടുന്നത്. സൗജന്യ കണക്ഷന് വേണ്ടി ആളുകള്‍ പുതിയ റിലയന്‍സ് സിം വാങ്ങാന്‍ തയ്യാറാകുമോ

വാര്‍ത്ത ചാനലുകള്‍

വാര്‍ത്ത ചാനലുകള്‍

ബിബിസി മുതല്‍ മനോരമ ന്യൂസ് വരെ സൗജന്യ നെറ്റ് കണക്ഷനില്‍ ലഭ്യമാണ്. എന്നാല്‍ ഓണ്‍ലൈനില്‍ കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ടൈംസ്, ലൈവ് മിന്റ്, കന്നടപ്രഭ, വണ്‍ഇന്ത്യ, വെബ്ദുനിയ, ഇന്ത്യന്‍എക്‌സ്പ്രസ്, ഫസ്റ്റ് പോസ്റ്റ്, എന്നിവ ഉള്‍പ്പടെ ഒട്ടേറെ സൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല

സൗജന്യമെന്ന് കേട്ടാല്‍

സൗജന്യമെന്ന് കേട്ടാല്‍

സൗജന്യമെന്ന് കേട്ടാല്‍ അതിലേയ്ക്ക് തിക്കും തിരക്കും കൂട്ടുന്നവരാണ് ഇന്ത്യക്കാര്‍. ഈ അവസരം തന്നെയാണ് റിലയന്‍സും ഫേസ്ബുക്കും മുതലെടുക്കുന്നത്.

English summary
Facebook’s Internet.org in India: playing king-maker for some businesses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X