Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ

ദില്ലി; രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇതിനിടെ ഇക്കഴിഞ്ഞ ദിവസം ഹരിയാനയിൽ നിന്നും യുപിയിലേക്ക് പലായനം ചെയ്യുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ രാഹുൽ ഗാന്ധി സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.

Recommended Video

cmsvideo
    BJP spreading fake news on Rahul Gandhi's meeting with expats | Oneindia Malayalam

    ദില്ലിയിൽ വെച്ചായിരുന്നു രാഹുൽ ഇവരെ കണ്ടത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇത് കോൺഗ്രസിന്റെ നാടകമായിരുന്നോ? ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളും അതിന്റെ നിജസ്ഥിതിയും ഇങ്ങനെ

     കുടിയേറ്റ തൊഴിലാളികളെ കണ്ടു

    കുടിയേറ്റ തൊഴിലാളികളെ കണ്ടു

    തെക്ക് കിഴക്കൻ ദില്ലിയിലെ സുഖ്ദേവ് വിഹാർ ഫ്ളൈ ഓവറിന് കീഴിൽ തങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുമായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാഹുൽ ഗാന്ധി സംസാരിച്ചത്. 20 ലക്ഷം കോടി പാക്കേജിൽ കുടിയേറ്റ തൊഴിലാളികളെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രാഹുലിന്റെ സന്ദർശനം.

     പ്രചരണം ഇങ്ങനെ

    പ്രചരണം ഇങ്ങനെ

    ഫൂട്ട്പാത്തിൽ തൊഴിലാളികൾക്കൊപ്പം മാസ്ക് ധരിച്ച് ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയും ചെയ്തു. എന്നാൽ കോൺഗ്രസ് തന്നെയാണ് ഈ തൊഴിലാളികളെ ദില്ലിയിൽ എത്തിച്ചതെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.

     കാറിലും ഫൂട്ട് പാത്തിലും

    കാറിലും ഫൂട്ട് പാത്തിലും

    കുടിയേറ്റ തൊഴിലാളികളോട് രാഹുൽ സംസാരിക്കുന്ന ചിത്രത്തിലെ സ്ത്രീയുടെ ചിത്രം ഉപയോഗിച്ചാണ് പ്രചരണം കൊഴിക്കുന്നത്. രാഹുൽ സംസാരിച്ച സ്ത്രീ പിന്നീട് ഇനോവയിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളും ചേർത്താണ് പ്രചരണം. എന്നാൽ കുപ്രചരം പൊളിച്ചടുക്കുകയാണ് ആൾട്ട് ന്യൂസ്.

     അവരുടെ പ്രശ്നങ്ങൾ കേട്ടു

    അവരുടെ പ്രശ്നങ്ങൾ കേട്ടു

    യുപിയിലെ കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു രാഹുലിന്റെ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ദില്ലിയിലെ ആശ്രമ പ്രദേശത്ത് മധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിലേക്കും നടക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ രാഹുൽ ഗാന്ധി സന്ദർശിച്ചു. അദ്ദേഹം അവരുടെ വേദന കേട്ടു. എല്ലാവരേയും അവരുടെ വീട്ടിലേക്ക് സുരക്ഷിതമായി പറഞ്ഞയച്ചു, എന്ന കുറിപ്പോടെയായിരുന്നു ലല്ലു ചിത്രങ്ങൾ പങ്കുവെച്ചത്.

     വാഹനങ്ങൾ ഏർപ്പെടുത്തി

    വാഹനങ്ങൾ ഏർപ്പെടുത്തി

    ഒരു ചിത്രത്തിൽ രാഹുൽ കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്നതാണ്. മറ്റ് ചിത്രങ്ങൾ ഇനോവ കാറിൽ തൊഴിലാളികളെ യാത്രയാക്കുന്നത്. തൊഴിലാളികളോട് സംസാരിച്ച രാഹുൽ ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയും ഇവരുടെ നാട്ടിലേക്ക് മടങ്ങാനായി വാഹനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

     വ്യാജ പ്രചരണം

    വ്യാജ പ്രചരണം

    25 ഇനോവ കാറുകളായിരുന്നു രാഹുൽ ഏർപ്പെടുത്തിയത്. ഇതിൽ കയറി പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രങ്ങളാണ് കോൺഗ്രസ് നടത്തിയത് നാടകമാണെന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+