Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് എന്‍സിപി ഞങ്ങളെ പിന്തുണച്ചിരുന്നുവെന്ന് ഫഡ്നാവിസ്: പച്ചക്കള്ളമെന്ന് തിരിച്ചടിച്ച് ശരദ് പവാർ

കേവലം മൂന്ന് ദിവസം മാത്രമായിരുന്നു പവാർ-ഫഡ്നാവിസ് സർക്കാറിന് അധികാരത്തിലിരിക്കാന്‍ സാധിച്ചത്

 ncp

മുംബൈ: 2019 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ബി ജെ പിയുടെ തീരുമാനത്തിന്, എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും സംസ്ഥാന ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്.

അവർക്ക് സ്ഥിരതയുള്ള ഒരു സർക്കാർ ആവശ്യമാണെന്നും ഞങ്ങൾ ഒരുമിച്ച് അത്തരമൊരു സർക്കാർ രൂപീകരിക്കണമെന്നും എൻസിപിയിൽ നിന്ന് ഞങ്ങൾക്ക് ഒരു ഓഫർ ഉണ്ടായിരുന്നു. ചർച്ചകൾ നടത്തി മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ശരദ് പവാറുമായി ചർച്ച നടത്തി. പിന്നെ കാര്യങ്ങൾ മാറി. അത് എങ്ങനെയൊക്കെ മാറിയെന്ന് പിന്നീട് നിങ്ങൾ കണ്ടു. അധികാരമേറ്റ് 80 മണിക്കൂറിന് ശേഷം അജിത് പവാർ സർക്കാർ രാജിവച്ചതിനെ പരാമർശിച്ച് ഫഡ്‌നാവിസ് പറഞ്ഞു.

ncpcongressshi

"അജിത് പവാർ എന്നോടൊപ്പം സത്യപ്രതിജ്ഞ ചെയ്തത് സത്യസന്ധതയോടെയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു... എന്നാൽ പിന്നീട് അവരുടെ (എൻ സി പി) തന്ത്രം മാറി," TV9 വാർത്താ ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഫഡ്‌നാവിസ് പറഞ്ഞു.

എന്നാല്‍ ഫഡ്നാവിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ശരദ് പവാർ രംഗത്തെത്തി. ദേവേന്ദ്ര ഒരു സംസ്‌കാരസമ്പന്നനും മാന്യനുമാണെന്ന് എനിക്ക് തോന്നി. അദ്ദേഹം കള്ളത്തരം സ്വീകരിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുമെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ബി ജെ പിയുമായി സഖ്യം ഉണ്ടാക്കുന്നതിനെതിരെ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ഒക്ടോബർ 24 ന് ഫലം പ്രഖ്യാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകൾ നേടിയിരുന്നു. ബിജെപിയുമായി സഖ്യത്തിലായിരുന്ന ശിവസേന 56 സീറ്റുകളും നേടി. ഒരുമിച്ച് സർക്കാർ രൂപീകരിക്കാൻ മതിയായ സീറ്റുകൾ ഉണ്ടായിരുന്നിട്ടും, അധികാരം പങ്കിടുന്നതിനെച്ചൊല്ലി രണ്ട് സഖ്യകക്ഷികളും തമ്മില്‍ തർക്കം രൂക്ഷമാവുകയും പിന്നീട് പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായ കോൺഗ്രസുമായും എൻസിപിയുമായും ശിവസേന ചർച്ചകൾ ആരംഭിക്കുകയുമായിരുന്നു.

സർക്കാർ രൂപീകരണം നീണ്ടു പോയതോടെ നവംബർ 12-ന് കേന്ദ്രം മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. പിന്നീട് ശിവസേനയും കോൺഗ്രസും എൻ സി പിയും സഖ്യം രൂപീകരിക്കാനുള്ള ചർച്ചകൾ തുടരുകയും, പുതിയ സർക്കാരിന്റെ തലവനായി ഉദ്ധവ് താക്കറെയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി ശരദ് പവാർ പിന്നീട് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനിടയിലാണ് നവംബർ 23-ന് അതിരാവിലെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. എന്നാല്‍ അജിത് പവാറിന് എന്‍ സി പിയുടെ അംഗങ്ങളില്‍ നിന്നുള്ള പിന്തുണ ഉറപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ സർക്കാർ മൂന്ന് ദിവസത്തിനകം രാജിവെക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+