സോണിയയെ പൊളിച്ചടുക്കി സ്മൃതി!! മോദി സംസാരിച്ചത് ജനങ്ങളോട്!! സോണിയ സംസാരിച്ചത്....!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷിക ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടാണു സംസാരിച്ചത് എന്നാൽ സോണിയ സംസാരിച്ചത് കുടുംബത്തോട്. നെഹ്‌റു സിംഹാസനത്തിന്റെ നിയന്ത്രണം നഷ്ടമായതിന്റെ നീണ്ടതും ദയനീയമായ പ്രസംഗമായിരുന്നു സോണിയയുടേത്. ഫേസ് ബുക്കിലൂടെയാണ് സേണിയക്കെതിരെ സ്മൃതി ആഞ്ഞടിച്ചത്.

രക്തമാണ് വെള്ളത്തേക്കാള്‍ ശക്തമെന്നു തെളിയിക്കാനാണ് സോണിയ ശ്രമിച്ചത്. അതു കയ്‌പ്പേറിയതും ഔദാര്യമില്ലാത്തതുമായി. പാര്‍ലമെന്റിന്റെ അന്തരീക്ഷത്തെത്തന്നെ മോശമാക്കി വെറുപ്പിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചാണു സോണിയ സംസാരിച്ചതെന്നും ഇറാനി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രസംഗിക്കുന്നതു പോലെയായിരുന്നു അത്- സമൃതി വ്യക്തമാക്കി.

smruthi irani

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ 'ജനാധിപത്യത്തിന്റെ വേരുകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അന്ധകാരത്തിന്റെ ശക്തികളെ'ന്നാണ് സോണിയ വിശേഷിപ്പിച്ചത്. വെറുപ്പിന്റെയും വിഭാഗീയതയുടെയും മേഘങ്ങള്‍ മതനിരപേക്ഷതയെയും സമത്വവാദ മൂല്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും സോണിയ പറഞ്ഞു.അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സൗമ്യപരമായിരുന്നു. എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ജനങ്ങള്‍ ഉയരണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാല്‍ സോണിയയുടെ പ്രസംഗത്തില്‍ ദീര്‍ഘദൃഷ്ടിപരമായ സമീപനം ഇല്ലായിരുന്നു- സമൃതി ഇറാനി പറഞ്ഞു.

English summary
In a Facebook post, hours after a special discussion in Parliament on the 75th anniversary of the Quit India movement, union minister Smriti Irani lashed out at Congress President Sonia Gandhi for what she called her "long, pitiable lament" over the loss of the control that the Nehru dynasty had wielded before her party's defeat in 2014. Mrs Gandhi she said, was bent upon proving that "blood is thicker than water".
Please Wait while comments are loading...