എടിഎമ്മിൽ നിന്ന് വരെ കള്ളനോട്ട്.. ദില്ലിയിലെ എടിഎമ്മിൽ നിന്നും യുവാവിന് ലഭിച്ചത് കള്ളനോട്ട്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധിച്ച മോദി സര്‍ക്കാര്‍ തീരുമാനത്തിന് നവംബര്‍ എട്ടിന് ഒരു വര്‍ഷം തികയുകയാണ്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്. എന്നാല്‍ കള്ളനോട്ടോ കള്ളപ്പണമോ ഇല്ലാതാക്കുന്നതില്‍ നോട്ട് നിരോധനം വിജയിച്ചിട്ടില്ല. എടിഎം മെഷീനില്‍ നിന്ന് വരെ ആളുകള്‍ക്ക് കള്ളനോട്ട് കിട്ടിത്തുടങ്ങിയിരിക്കുന്നു. ദക്ഷിണ ദില്ലിയിലാണ് സംഭവം. എടിഎമ്മില്‍ നിന്നും പുറത്ത് വന്ന നോട്ടിന്റെ പകുതി ഭാഗത്ത് മാത്രമാണ് പ്രിന്റുണ്ടായിരുന്നത്. ഷഹീന്‍ ബാഗ് സ്വദേശിയായ മുഹമ്മദ് ശബാദിനാണ് എടിഎം മെഷീനില്‍ നിന്നും കള്ളനോട്ട് ലഭിച്ചിരിക്കുന്നത്.

ദിലീപ് പലതവണ ഡിജിപിയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചു? അക്കാര്യം പറഞ്ഞു! പോലീസ് ഒളിക്കുന്നതെന്ത്?

note

ഇന്ത്യക്കാരന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? രാജ്യം ചോദിക്കുന്നു!

പതിനായിരം രൂപയായിരുന്നു എടിഎമ്മില്‍ നിന്നും മുഹമ്മദ് ശബാദ് പിന്‍വലിച്ചത്. അക്കൂട്ടത്തില്‍ പുറത്ത് വന്ന രണ്ടായിരം രൂപയുടെ നോട്ടായിരുന്നു കള്ളനോട്ട്. തുടര്‍ന്ന് ശബാദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശബാദിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. നോട്ട് നിരോധിച്ച ദിനം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന് നാണക്കേടായിരിക്കുകയാണ് ഈ സംഭവം.

English summary
Fake Currency Shocker - ATM in Delhi's Shaheen Bagh Dispenses 'Half-Printed' Note

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്