യുവതിയുടെ നാവും ചുണ്ടും കടിച്ചുമുറിച്ചതാര്; ബെംഗളൂരുവില്‍ നടന്നത് നാടകമോ?

  • By: Akshay
Subscribe to Oneindia Malayalam

ബെംഗളൂരു: കഴിഞ്ഞ ദിവസം ബുര്‍ഖ ധരിച്ച പെണ്‍കുട്ടിയെ ബെംഗളൂരു കെജി ഹള്ളിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി നാടകമായിരുന്നെന്ന് പോലീസ്. കാമുകനും യുവതിയും ഒരുക്കിയ നാടകത്തില്‍ വലഞ്ഞത് പോലീസായിരുന്നു. യുവതിയുടെ കാമുകന്‍ ഇര്‍ഷാദ് ഖാനെ(34) പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.

യുവതിയുടെ സഹോദരി ഭര്‍ത്താവാണ് ഇര്‍ഷാദി ഖാന്‍. യുവതിക്ക് വിവാഹാലോചനകള്‍ വന്നതോടെ ഇരുവരും ഒരുക്കിയ നാടകമായിരുന്നു ലൈംഗീക അതിക്രമം എന്ന് പോലീസ് പറഞ്ഞു. പുതുവത്സരാഘോഷ പരിപാടികള്‍ക്കിടയില്‍ അതി ക്രൂരമായ ലൈംഗീകാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വന്ന സംഭവം ബെംഗളൂരു പോലീസിന് ഏറെ ചീത്തപേരുണ്ടാക്കിയിട്ടുണ്ട്.

 പോലീസ്

പോലീസ്

യുവതിയുടെ സഹോദരി ഭര്‍ത്താവായ ഇര്‍ഷാദ് ഖാനുമായി യുവതി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

 പദ്ധതി തയ്യാറാക്കി

പദ്ധതി തയ്യാറാക്കി

പുതുവത്സരദിനത്തോടനുബന്ധിച്ച് കമ്മനഹള്ളിയിലുണ്ടായ സംഭവത്തെ മാതൃകയാക്കിയാണ് യുവതിയും കാമുകനും പദ്ധതി തയ്യാറാക്കിയത്.

പരാതി

പരാതി

വെള്ളിയാഴ്ച രാവിലെ ബസ്സ്‌റ്റോപ്പിലേക്ക് നടന്നുപോയ യുവതിയെ യുവാവ് കടന്ന് പിടിച്ച് നാവും ചുണ്ടും കടിച്ചു മുറിച്ചെന്നാണ് പരാതി.

 ഇരുവരും കരുതി

ഇരുവരും കരുതി

ലൈംഗീകാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാകില്ലെന്ന് ഇരുവരും കരുതിയാണ് ഇങ്ങനെ ഒരു പദ്ധതി തയ്യാറാക്കിയത്.

മൊബൈല്‍ഫോണ്‍

മൊബൈല്‍ഫോണ്‍

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണം പോലീസ് പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

യുവതി

യുവതി

യുവതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ഹേമന്ത് നിംബാല്‍ക്കര്‍ പറഞ്ഞു.

English summary
Fake harassment case in Bengaluru
Please Wait while comments are loading...