കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കൊന്നൊടുക്കിയ പാക് ഭീകരരുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവുകളുണ്ടെന്നാണ് സൈന്യം പറയുന്നത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടത്രെ.

കൂടുതൽ വാർത്തകൾ:

വാജ്‌പേയ് ചെയ്യാന്‍ മടിച്ചു; പക്ഷേ മോദി മടിച്ചില്ല.... എന്താണത്?

ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല

എന്നാല്‍ ഇപ്പോള്‍ വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കുറേയേറെ ചിത്രങ്ങളുണ്ട്. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ എന്ന പേരിലാണ് ഇവ പ്രചരിപ്പിക്കപ്പെടുന്നത്.

സൈന്യം എന്തായാലും ഇത്തരം ചിത്രങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മുമ്പെന്നോ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങളാകാനാണ് സാധ്യത. ഇവയാണ് ആ ചിത്രങ്ങള്‍...

ഇന്ത്യന്‍ സൈനികര്‍

ഇന്ത്യന്‍ സൈനികര്‍

ചിത്രത്തില്‍ ഉള്ളത് ഇന്ത്യന്‍ സൈനികര്‍ തന്നെയാണ്. പക്ഷേ, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12.30 നാണ് പാക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയത്. അപ്പോള്‍ ഇത്രയും സൂര്യവെളിച്ചം ഉണ്ടായിരുന്നോ?

ഇങ്ങനെ ചെയ്യുമോ?

ഇങ്ങനെ ചെയ്യുമോ?

ശത്രു രാജ്യത്തിന്റെ സൈനികരെ കൈയ്യില്‍ കിട്ടിയാല്‍ ക്രൂരമായ പീഡിപ്പിക്കുന്ന രാജ്യങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരെ ചീത്തപ്പേരില്ലാത്ത രാജ്യമാണ് ഇന്ത്യ.

പുലര്‍ച്ചെ

പുലര്‍ച്ചെ

സെപ്തംബര്‍ 29 ന് പുലര്‍ച്ചെ നാലരയോടെയാണ് ഇന്ത്യന്‍ സൈനികര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പൂര്‍ത്തിയാക്കി മടങ്ങിയിട്ടുണ്ട്. ആ നേരത്ത് എന്താ.ാലും ഇത്രയും വെളിച്ചം ഉണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല.

ആയുധങ്ങള്‍

ആയുധങ്ങള്‍

തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിക്കുകയും നാല്‍പതോളം പേരെ വധിക്കുകയും വലിയ നാശ നഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആയുധങ്ങള്‍ പിടിച്ചെടുത്തതായി ആരും ഇതുവരെ പറഞ്ഞിട്ടില്ല.

എത്ര പേര്‍

എത്ര പേര്‍

നാല്‍പതോളം ഭീകരരെ ഇന്ത്യന്‍ സേന വധിച്ചിട്ടുണ്ട്. എന്നാല്‍അത് അഞ്ച് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ്. ആക്രമണം നടത്തി കൊന്ന തീവ്രവാദികളെ മുഴുവന്‍ ഒരിടത്ത് കൊണ്ടുവരാന്‍ നിന്നോ ഇന്ത്യന്‍ സേന?

പകല്‍

പകല്‍

പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ പകല്‍ വെളിച്ചത്തില്‍ എടുത്തിട്ടുള്ളവയാണ്. ഇങ്ങനെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ കാര്യം തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറംലോകം അറിയുന്നത്.

വേറെ ആക്രമണം

വേറെ ആക്രമണം

തീവ്രവാദികള്‍ക്ക് നേരെ ഒരുപാട് തവണ ഇന്ത്യന്‍ സേന ആക്രമണം നടത്തിയിട്ടുണ്ട്. അത്തരത്തില്‍ ചില ആക്രമണങ്ങളില്‍ നിന്നുള്ള ചിത്രങ്ങളായിരിക്കാം ഇത്തരത്തില്‍ പ്രചരിക്കുന്നത്.

English summary
Fake Photos of India's Surgical Strike spreading on Whatsapp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X