ഇന്ത്യയില്‍ കള്ളനോട്ടെത്തുന്നത് പാകിസ്താനില്‍ നിന്ന്; ചിലരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ്

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ കള്ളനോട്ടുകള്‍ വരുന്നത് ബംഗ്ലാദേശ് വഴി പാകിസ്താനില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. 2000 രൂപയുടെ നോട്ടിന്റെ വ്യാജനാണ് പാകിസിതാനില്‍ നിന്നും ഇന്ത്യയിലെത്തുന്നത്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോര്‍സുമാണ് അറിയിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 8ന് ബംഗാളിലെ മാല്‍ഡ സ്വദേശിയായ അസിസൂര്‍ റഹ്മാന്‍ എന്നയാളില്‍ നിന്നും 2000ത്തിന്റെയും 40 കള്ളനോട്ടാണ് മുര്‍ഷിദാബാദില്‍ നിന്നും പിടിച്ചെടുത്തത്. നോട്ടുകളെല്ലാം പാകിസ്താനില്‍ നിന്ന് അച്ചടിച്ച് കൊണ്ടുവന്നതാണെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

 വിവരങ്ങള്‍

വിവരങ്ങള്‍

കള്ളപ്പണവുമായി എത്തിയ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കള്ളക്കടത്തുകാര്‍

കള്ളക്കടത്തുകാര്‍

കള്ളനോട്ടിന്റെ ഗുണമേന്മയനുസരിച്ച് 400-600 രൂപ വരെയാണ് ഓരോ 2000 നോട്ടിനും കള്ളക്കടത്തുകാര്‍ക്ക് നല്‍കുന്നത്.

 സുരക്ഷാ ഫീച്ചറുകള്‍

സുരക്ഷാ ഫീച്ചറുകള്‍

പുതിയ 2000 രൂപയുടെ നോട്ടിന്റെ 17 സുരക്ഷാ ഫീച്ചറുകളില്‍ 11 എണ്ണവും അതേപടി പകര്‍ത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

 കള്ളനോട്ട്

കള്ളനോട്ട്

11 സുരക്ഷ ഫീച്ചറുകളും ഉള്ളത്‌കൊണ്ട് തന്നെ നഗ്ന നേത്രങ്ങള്‍കൊണ്ട് കള്ളനോട്ട് തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
IT TOOK barely two months since the demonetisation policy was announced for Pakistan-based counterfeiters to come out with fake Rs 2,000 notes, which were pushed by smugglers through the porous India-Bangladesh border, official sources told The Indian Express, citing recent seizures and arrests made by the National Investigation Agency (NIA) and Border Security Force (BSF).
Please Wait while comments are loading...