ബിജെപിയില്‍ ചേര്‍ന്ന മുന്‍ മേയര്‍ സിപിഎം നേതാവെന്ന് വ്യാജപ്രചരണം; രാജന്റെ പാര്‍ട്ടി സിപിഎം അല്ല
കോഴിക്കോട്: ബിജെപിയുടെ അംഗത്വ പ്രചരണ പരിപാടിക്ക് ജൂലൈ ആറിന് ദേശീയതലത്തില്‍ തന്നെ തുടക്കം കുറിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 10 വരെ നീണ്ടു നില്ക്കുന്ന ക്യാംപെയ്ന് വഴി 20ശതമാനം അഗത്വ വര്‍ധനവാണ് പാര്‍ട്ടി പ്രതീക്ഷീക്കുന്നത്. നിലവില്‍ 11 കോടിയാണ് ബിജെപിയുടെ അംഗത്വം. ഇത് 15 കോടിയിലേക്ക് ഉയര്‍ത്താനാണ് ബിജെപിയുടെ ശ്രമം . എല്ലായിടത്തും എല്ലാവരിലേക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപി പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത്.
നിരവധി പ്രമുഖര്‍ ഉള്‍പ്പടേയുള്ളവരെ പാര്‍ട്ടിയിലേക്ക് എത്തിച്ചുകൊണ്ടാണ് ജൂലൈ ആറിന് ബിജെപി ക്യാംപെയ്ന് തുടക്കം കുറിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു കോഴിക്കോട് ജില്ലയിലെ അംഗത്വ വിതരണ ക്യാംപയ്ന് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് മുന്‍ മേയര്‍ ഉള്‍പ്പടേയുള്ളവരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ബിജെപി വിലയിരിത്തുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ മേയര്‍ യുടി രാജന് സിപിഎം നേതാവാണെന്ന വ്യാജ പ്രചരണമാണ് ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രചരണം
യുടി രാജന് സിപിഎം നേതാവണെന്ന ബിജെപി പ്രചരണം യുഡിഎഫ് അനുകൂലികളും ഏറ്റെടുത്തിരുന്നു. 'കോഴിക്കോട്ടെ സിപിഎമ്മിന്റെ മുന്‍ മേയര്‍ യുടി രാജന് ഉള്‍പ്പടെ ഒരു പറ്റം കനല് തരി നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്' എന്ന സന്ദേശത്തോടെയാണ് ബിജെപി-യുഡിഎഫ് അനുകൂലികളുടെ വ്യാജപ്രചരണം. യുടി രാജന് കോഴിക്കോട് കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ ആയിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും അദ്ദേഹം ഒരിക്കലും സിപിഎം അംഗമായിരുന്നില്ലെന്നതാണ് വസ്തുത.

കോണ്‍ഗ്രസ് എസിലും എന്‍സിപിയിലും
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ യുടി രാജന് പിന്നീട് കോണ്‍ഗ്രസ് എസിലും എന്‍സിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 ല്‍ ഇടതുമുന്നണിയ്ക്ക് കോര്പ്പറേഷന് ഭരണം ലഭിച്ച സമയത്തുണ്ടാക്കിയ ധാരണപ്രകാരം ഘടകകക്ഷി അംഗമെന്ന നിലയില്‍ അന്ന് കോണ്‍ഗ്രസ് എസ് നേതാവായിരുന്ന യുടി രാജന് ഒരു വര്‍ഷം മേയറായിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് സിപിഎം നേതാവും മുന്ലീഡറുമായ യുടി രാജന് ബിജെപിയില്‍ ചേര്‍ന്നെന്ന രീതിയില്‍ ഫേസ്ബുക്കില്‍ വ്യാജപ്രചരണം നടന്നത്.

സിപിഎം നേതാവല്ല
എന്നാല്‍ യുടി രാജന് ഒരുകാലത്തും സിപിഎമ്മുമായോ സിപിഐയുമായോ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നതായി അറിയില്ലെന്നാണ് കോഴിക്കോട് മുന്‍ മേയറും സിപിഐ നേതാവുമായ രാജഗോപാലന്‍ ഒരു മലയാളം ന്യൂസ് പോര്‍ട്ടലിനോട് വ്യക്തമാക്കിയത്. 'അയാള്‍ സിപിഎം നേതാവൊന്നുമല്ല, കോണ്‍ഗ്രസ് എസ് ആയിരുന്നു. 1990 ലാണ് ധാരണപ്രകാരം അദ്ദേഹം മേയറായിരുന്നത്. ആദ്യത്തെ വര്‍ഷം ഹൈമാവതി തായാട്ട്, രണ്ടാമത്തെ വര്‍ഷം മുഹ്സിന് മൂന്നാമത്തെ വര്‍ഷം യു.ടി രാജന്, നാലാമത്തെ വര്‍ഷം ഞാന്‍ അഞ്ചാമത്തെ വര്‍ഷം ടി.പി ദാസന് എന്നിങ്ങനെയായിരുന്നു ധാരണയെന്നും രാജഗോപാലന്‍ പറഞ്ഞു.

കോര്പ്പറേഷന് മേയര്‍
ആദ്യത്തെ വര്‍ഷവും അവസാനത്തെ വര്‍ഷവും സിപിഎമ്മിന് ബാക്കി വര്‍ഷം ഘടകകക്ഷികള്‍ക്ക് എന്നിങ്ങനെയായിരുന്ന ധാരണ.സിപിഎമ്മില്‍ നിന്ന് ഹൈമാവതി തായാട്ടും ടിപി ദാസനും മേയറായപ്പോള്‍ സിപിഐയില്‍ നിന്ന് ഞാനും കോണ്‍ഗ്രസ് എസില്‍ നിന്ന് യുടിരാജനും മേയറായെന്നുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എസ്ഐ പ്രവര്ത്തകന് പോലുമല്ലാതിരുന്നയാളുടെ അംഗത്വത്തെ എസ്എഫ്ഐ മുന്‍ യുണിറ്റ് സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നെന്ന രീതിയിലും വ്യാജപ്രചരണം നടക്കുന്നുണ്ട്.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications