രൂപയുടെ മൂല്യം ഇടിവ്: അന്ന് മോദിയുടെ വിടുവായത്തം, ഇന്ന് കമാ എന്നൊരക്ഷരം മിണ്ടുന്നില്ല, വിമർശിച്ച് തോമസ് ഐസക്
ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. കോൺഗ്രസ് ഭരണകാലത്ത് രൂപയുടെ വിലയിടിവിനെ കുറിച്ച് വിടുവായത്തങ്ങൾ നടത്തിയ മോദി ഇപ്പോൾ കമാ എന്നൊരു അക്ഷരം മിണ്ടുന്നില്ലെന്ന് തോമസ് ഐസക് പരിഹസിച്ചു.
മോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിന് 59 രൂപയായിരുന്നത് ഇപ്പോൾ 90 ആയി. ഇത് ബാധിക്കാൻ പോകുന്നത് മുതലാളിമാരെയല്ല മറിച്ച് സാധാരണക്കാരെ ആണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: '' മോദിയുടെ വിടുവായത്തങ്ങളുടെ മുത്തുകൾ പൊഴിഞ്ഞത് മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് രൂപയുടെ വിലയിടിവ് ഉണ്ടായപ്പോഴാണ്. പ്രസിദ്ധമായ ചില മൊഴിമുത്തുകളിതാ:

* ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞ് പലരാജ്യങ്ങളിലെയും കുപ്പി വെള്ളത്തേക്കാൾ താഴെയായി. ഇത് 125 കോടി ഇന്ത്യക്കാർക്ക് അപമാനമാണ്."
* കോൺഗ്രസിന് കീഴിൽ രൂപ ഐസിയുവിലാണ്. കോൺഗ്രസ് രൂപയെ ആശുപത്രിയിലാക്കി. ഞങ്ങൾ ആരോഗ്യം തിരിച്ചു നൽകി ആശുപത്രിയിൽ നിന്ന് പുറത്തുകൊണ്ടുവരും."
* നിങ്ങൾ വിദേശത്തു പോവുകയാണെങ്കിൽ ആളുകൾ ഇന്ത്യൻ രൂപയെ കണ്ടു കളിയാക്കി ചിരിക്കും. ഇന്ത്യൻ രൂപ ഒരു തമാശ പദമായി മാറിയിരിക്കുന്നു."
* ഞാൻ പ്രധാനമന്ത്രി ആവുമ്പോൾ ഇന്ത്യയുടെ രൂപയുടെ മാനം തിരിച്ചു പിടിക്കും. എല്ലാ ഇന്ത്യക്കാരനും തലയുയർത്തി നടക്കുവാനാകും. കാരണം ഇന്ത്യൻ രൂപ വീണ്ടും മഹത്താകും.
പക്ഷെ മോഡി അധികാരത്തിൽ വരുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിന് 59 രൂപയായിരുന്നു. എന്നാൽ 2025 ഡിസംബർ 3 ന് ഡോളർ 90 രൂപയുടെ അതിർത്തി ഭേദിച്ചു. ഒരു ഡോളറിനു 90.30 രൂപയായി. മോദിയുടെ കീഴിൽ രൂപ സെഞ്ച്വറി അടിക്കുമെന്ന് നിശ്ചയമാണ്. ഇത്രയൊക്കെയായിട്ടും കമാ എന്നൊരു അക്ഷരം മിണ്ടാൻ മോഡി തയ്യാറുണ്ടോ?
രൂപയുടെ മൂല്യമിടിയാൻ പ്രധാനമായും രണ്ടുകാരണങ്ങളുണ്ട്. ഒന്ന്, രാജ്യത്തിന്റെ വ്യാപാരക്കമ്മി കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ മാസത്തിൽ വ്യാപാരക്കമ്മി 12 ബില്യൺ ഡോളറായിരുന്നു ഒക്ടോബറിലത് 42 ബില്യൺ ഡോളറായി. മുൻവർഷത്തെ അപേക്ഷിച്ച് 59% വർധന. ഏപ്രിൽ - ഒക്ടോബർ മാസത്തെ കമ്മി 78 ബില്യൺ ഡോളറാണ്. അമേരിക്കൻ താരിഫുകൾ മൂലം കയറ്റുമതി വർധിക്കാത്തതും. രൂപയുടെ വിലയിടിവ് മൂലം ഇറക്കുമതി ചിലവ് കൂടിയതുമാണ് കാരണം.
രണ്ട്, വ്യാപാരക്കമ്മി കൂടുമ്പോൾ വിദേശ നാണയത്തിന്റെ ആവശ്യം വർധിക്കും. ഇന്ത്യയുടെ വിദേശ നാണയ വരുമാനത്തിന് മുഖ്യമായും ആശ്രയിക്കുന്നത്. വിദേശ ഹ്രസ്വകാല നിക്ഷേപത്തെയാണ്. എന്നാൽ അവർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങുന്നതായി ആണ് പ്രവണത. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലത്ത് അസൽ വിദേശ മൂലധന പിന്മാറ്റം 17.8 ബില്യൺ ഡോളറാണ്. എന്നുവച്ചാൽ ഏതാണ്ട് ഒന്നരലക്ഷം കോടി രൂപ. വിദേശ മൂലധനം ഇന്ത്യയെ കൈവിട്ടാൽ രാജ്യം തകർച്ചയുടെ ചുഴലിയിൽപ്പെടും.
ഇന്ത്യ സർക്കാർ വീണിടം വിദ്യയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ട്രംപിന്റെ താരിഫ് മൂലം ഇന്ത്യൻ ചരക്കുകൾ ഇറക്കുമതി ചെയ്യാൻ അമേരിക്കയിൽ ചിലവ് കൂടുകയാണല്ലോ? എന്നാൽ ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞാൽ അമേരിക്കയിൽ ഇറക്കുമതി വില ആ തോതിൽ കുറയും. പണ്ട് ഒരു ഡോളറുമായി ഇന്ത്യയിൽ വന്നാൽ 59 രൂപയുടെ ചരക്കെ വാങ്ങാൻ പറ്റുമായിരുന്നുള്ളു. എന്നാൽ ഇന്ന് 90 രൂപയുടെ ചരക്ക് വാങ്ങാം. അതുകൊണ്ട് കയറ്റുമതി നിലനിർത്താൻ രൂപയുടെ വില കുറഞ്ഞോട്ടെ എന്നാണ് റിസർവ് ബാങ്കിന്റെ തീരുമാനം.
പക്ഷെ, ഇതിനൊരു മറുവശമുണ്ട്. രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വില ഉയരും. മുൻപ് 59 രൂപയ്ക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ചരക്ക് ഇന്ന് ഇറക്കുമതി ചെയ്യാൻ 90 രൂപ വേണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി ഉയരാം. റഷ്യൻ ഇറക്കുമതി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണല്ലോ. ഭാഗ്യത്തിന് വിലക്കയറ്റം കുറയുകയാണ്. പക്ഷെ ഇങ്ങനെ പോയാൽ ഇത് തിരിച്ചാവാൻ അധികം നാൾ വേണ്ട.
വിലകൂടിയതുകൊണ്ട് മുതലാളിമാർക്ക് നഷ്ടമൊന്നുമില്ല. നഷ്ട്ടം സാധനങ്ങൾ വാങ്ങുന്ന സാധാരണക്കാർക്കാണ്. സാധാരണക്കാരുടെ ചെലവിൽ വിദേശ വിനിമയ പ്രതിസന്ധി പരിഹരിക്കുവാനുള്ള അടവാണ് രൂപയുടെ തുടർച്ചയായ അവമൂലനം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications