കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം യുവാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നെന്ന് കേന്ദ്രമന്ത്രി

Google Oneindia Malayalam News

ദില്ലി: ചില സത്യങ്ങള്‍ എത്ര മൂടിവെച്ചാലും പുറത്ത് വരും എന്ന് പറയാറുണ്ട്. രാജ്യത്ത് മുസ്ലീം യുവാക്കള്‍ക്കെതിരെ വ്യാജ ഭീകരവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നത് പരസ്യമായ രഹസ്യമായിരുന്നു. ഇതിനെ കൂടുതല്‍ സമര്‍ത്ഥിക്കുന്ന തരത്തില്‍ കേന്ദ്ര മന്ത്രി തന്നെ ഇപ്പോള്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ്.

രാജ്യത്ത് നിരപരാധികളായ നിരവധി മുസ്ലീം യുവാക്കള്‍ക്കെതിരെ വ്യാജ ഭീകരവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ഗൗഡയുടെ വെളിപ്പെടുത്തല്‍. ഒട്ടേറെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ ഇതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്നെന്നും മന്ത്രി പറഞ്ഞു.

വ്യാജ ഭീകരവാദ കേസുകള്‍

വ്യാജ ഭീകരവാദ കേസുകള്‍

മുസ്ലീം യുവാക്കള്‍ക്കെതിരെ ഒട്ടേറെ വ്യാജ കേസുകള്‍ ചുമത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ ഇതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്നെന്നും മന്ത്രി പറഞ്ഞു.

നിയമപരിഷ്‌കരണം

നിയമപരിഷ്‌കരണം

വ്യാജ കേസുകള്‍ക്കെതിരെ നിയമ പരിഷ്‌കരണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. ക്രിമിനല്‍ നിയമത്തില്‍ മാറ്റം കൊണ്ടു വരുന്ന കാര്യം ലോ കമ്മീഷന്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായുള്ള സമിതിയാണ് ഇക്കാര്യം പഠിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്‌നാഥ് സിങ്

രാജ്‌നാഥ് സിങ്

സമാനമായ അഭിപ്രായ പ്രകടനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ നടത്തിയിരുന്നു. തീവ്രവാദക്കേസില്‍ അറസ്റ്റ് ചെയ്ത പത്ത് യുവാക്കളില്‍ ഏഴ്‌പേരെ തെളിവില്ലെന്ന് കണ്ട് വെറുതെ വിടേണ്ടി വന്ന സംഭവത്തെ പരാമര്‍ശിച്ച് കൊണ്ട് കുറേകൂടി സന്തുലിതമായ രീതിയില്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

എതിര്‍ സ്വരങ്ങള്‍

എതിര്‍ സ്വരങ്ങള്‍

സദാനന്ദഗൗഡയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിക്ക് ഉള്ളില്‍ നിന്ന് തന്നെ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഗൗഡയുടെ സ്ഥാനം മോഹിക്കുന്ന സുബ്രഹ്മണ്യം സ്വാമിയുള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തിന് പിന്നില്‍.

English summary
Touching on an issue that has for long agonized Muslims in India, Union minister for law and justice DV Sadananda Gowda on Tuesday said he is concerned about false terror charges slapped on Muslim youths that are followed by acquittals due to lack of evidence across the country. More importantly, he said legal reforms are in the pipeline to address such cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X