• search

ഹാദിയ കേസ്; ഹാജരാകുന്നത് 'ലക്ഷങ്ങൾ വിലയുള്ള' അഭിഭാഷകർ! സുപ്രീംകോടതിയിൽ നിയമയുദ്ധം...

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന ഹാദിയ കേസിൽ തിങ്കളാഴ്ച ഹാജരാകുന്നത് രാജ്യത്തെ പ്രമുഖ അഭിഭാഷകർ. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ഹാദിയ, കോടതിക്ക് മുന്നിൽ മൊഴി നൽകുന്ന നിമിഷങ്ങൾ നിയമവിദഗ്ദരുടെ പോരാട്ടത്തിന് കൂടി വേദിയാകും. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വിലപറയുന്ന അഭിഭാഷകരാണ് ഹാദിയ കേസിലെ വിവിധ കക്ഷികൾക്കായി തിങ്കളാഴ്ച സുപ്രീംകോടതിയിൽ എത്തുന്നത്.

  'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ

  സുധീഷ് മിന്നിക്ക് കൂട്ടായി അമൃത എത്തുന്നു! വിവാഹം ഡിസംബർ മൂന്നിന് കൂത്തുപ്പറമ്പിൽ....

  ഒരർത്ഥത്തിൽ പറഞ്ഞാൽ രാജ്യം ഉറ്റുനോക്കുന്ന വമ്പൻ നിയമയുദ്ധത്തിനാണ് സുപ്രീംകോടതി സാക്ഷ്യംവഹിക്കുന്നത്. ഹേബിയസ് കോർപ്പസ് ഹർജിയിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ വിവാഹം റദ്ദാക്കാനാകുമോ എന്ന ചോദ്യത്തിനും തിങ്കളാഴ്ച ഉത്തരം ലഭിച്ചേക്കും. എൻഐഎ, സംസ്ഥാന സർക്കാർ, പിതാവ് അശോകൻ, ഷെഫിൻ ജഹാൻ, സംസ്ഥാന വനിതാ കമ്മീഷൻ തുടങ്ങിയവരാണ് ഹാദിയ കേസിലെ കക്ഷികൾ.

  അഭിഭാഷകർ...

  അഭിഭാഷകർ...

  ഹാദിയ കേസിൽ ഷെഫിൻ ജഹാനായിരുന്നു ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച ഹാദിയ കേസ് വീണ്ടും പരിഗണിക്കാനിരിക്കെ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവേ, ഹാരിസ് ബീരാൻ എന്നിവരാണ് ഷെഫിൻ ജഹാനു വേണ്ടി ഹാജരാകുക. ഹാദിയ കേസിൽ തീരുമാനം നീട്ടരുതെന്നും ഇവർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടേക്കും.

  മനീന്ദർ സിങ്...

  മനീന്ദർ സിങ്...

  ഹാദിയ കേസിൽ എൻഐഎ തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എൻഐഎ അഭിഭാഷകൻ കോടതിയിൽ വാദങ്ങൾ ഉന്നയിക്കുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങാണ് എൻഐഎയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്.

  സർക്കാരും...

  സർക്കാരും...

  മുതിർന്ന അഭിഭാഷകനായ വി ഗിരി, സ്റ്റാൻഡിങ് കൗൺസൽ സികെ ശശി എന്നിവരാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത്. കേസിൽ കക്ഷി ചേർന്നിട്ടുള്ള സംസ്ഥാന വനിതാ കമ്മീഷന് വേണ്ടി പിവി ദിനേശും തിങ്കളാഴ്ച സുപ്രീകോടതിയിൽ ഹാജരാകും.

  ശ്യാം ദിവാൻ...

  ശ്യാം ദിവാൻ...

  രാജ്യത്തെ പ്രമുഖ അഭിഭാഷകരായ ശ്യാം ദിവാൻ, മാധവി ദിവാൻ, രഘുനാഥ് എന്നിവരാണ് അശോകന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്. കഴിഞ്ഞദിവസം ദില്ലിയിലെത്തിയ അശോകൻ, തന്റെ അഭിഭാഷകരുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയിരുന്നു.

  തുടക്കം...

  തുടക്കം...

  സേലത്ത് ബിഎച്ച്എംഎസ് വിദ്യാർത്ഥിനിയായിരുന്ന അഖില പഠനകാലത്തിനിടെയാണ് മതം മാറി ഹാദിയയാകുന്നത്. ഇതിനു പിന്നാലെ കൊല്ലം സ്വദേശി ഷെഫിൻ ജഹാനുമായുള്ള വിവാഹവും കഴിഞ്ഞു. 2016 ജനുവരി മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഹാദിയയുടെ പിതാവ് അശോകൻ പരാതി നൽകിയതോടെയാണ് നിയമപോരാട്ടങ്ങൾ ആരംഭിക്കുന്നത്.

  റദ്ദാക്കൽ...

  റദ്ദാക്കൽ...

  അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കേരള ഹൈക്കോടതി ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം റദ്ദ് ചെയ്തത്. തുടർന്നാണ് ഹാദിയ കേസ് ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്നത്. മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹാദിയ, വീട്ടുതടങ്കലിലാണെന്ന വാർത്തകളും പുറത്തുവന്നു. ഇതിനിടെ ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

  സുപ്രീംകോടതിയിൽ...

  സുപ്രീംകോടതിയിൽ...

  ഹാദിയ കേസ് പരിഗണിക്കുന്നതിനിടെയാണ് കേരളത്തിലെ മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎയ്ക്ക് സുപ്രീംകോടതി നിർദേശം നൽകിയത്. കേസ് തുടരുന്നതിനിടെ ഹാദിയയുടെ പിതാവ് അശോകനും, സംസ്ഥാന വനിതാ കമ്മീഷനും കക്ഷിചേർന്നിരുന്നു. ഒക്ടോബർ 30ന് കേസ് പരിഗണിച്ചപ്പോഴാണ് ഹാദിയയെ ഹാജരക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്.

  English summary
  famous advocates will be appear in hadiya case.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more