കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്ക്; സംസ്ഥാനത്ത് യെല്ലോ അലേർട്ട് പിൻവലിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പൂർണമായി പിൻവലിച്ചു. ഫാനി ചുഴലിക്കാറ്റിന്റെ ദിശ മാറുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

ഫാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നിലനിന്നിരുന്ന യെല്ലോ അലർട്ടാണ് പിന്‍വലിച്ചത്.

കൊല്ലം മണ്ഡലത്തിൽ വീണ്ടും എൻകെ പ്രേമചന്ദ്രൻ; 62,000 വോട്ടുകളുടെ ഭൂരിപക്ഷം, കണക്കുകൾ ഇങ്ങനെകൊല്ലം മണ്ഡലത്തിൽ വീണ്ടും എൻകെ പ്രേമചന്ദ്രൻ; 62,000 വോട്ടുകളുടെ ഭൂരിപക്ഷം, കണക്കുകൾ ഇങ്ങനെ

fani

അതേസമയം ഫാനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡീഷ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. മണിക്കൂറിൽ 175-185 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് വീശാനാണ് സാധ്യത.

തമിഴ്നാട് മുതൽ ബംഗാൾ വരെ കിഴക്കൻ തീരത്ത് എങ്ങും അതീവ ജാഗ്രതാ നിർദ്ദേശം പുലർത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡീഷ, ആന്ധ്രാ, തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദ്ദേശവും നിലവിലുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Fani cyclone: yellow alert revoked in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X