കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരോഷം തണുപ്പിക്കാന്‍ ഇടക്കാല ബജറ്റില്‍ വമ്പന്‍ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ഷകരെ ചാക്കിടാൻ ഇടക്കാല ബഡ്ജറ്റിൽ വൻ വാഗ്ദാനങ്ങൾ

കർഷകരോഷത്തിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ഹിന്ദി ബെൽട്ടിലേറ്റ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ കർഷകർക്കായി ഒരുക്കുന്നത് വൻ വാഗ്ദാനങ്ങൾ. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ജനക്ഷേമ പദ്ധതികൾ വലിയതോതിൽ ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

armdd-1544702950.jpg

മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഖഡ് സംസ്ഥാനങ്ങലിലേറ്റ വലിയ തിരിച്ചടിയാണ് സർക്കാരിനെ മാറ്റിചിന്തിപ്പിക്കുന്നത്. ബജറ്റ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കവെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നത്. ബിജെപിക്കേറ്റ തിരിച്ചടിയെ മറികടക്കാൻ സഹായിക്കുന്ന വിധമാവും ബജറ്റെന്ന് അണിയറക്കാർ നൽകുന്ന സൂചനകൾ.

തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള ഇടക്കാല ബജറ്റുകളില്‍ സാധാരണഗതിയിൽ പുതിയ നികുതികൾ ഏർപ്പെടുത്താറില്ല. വോട്ട് ലക്ഷ്യമിട്ട് പരമാവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ബഡ്ജറ്റെന്ന പതിവിനപ്പുറം കർഷകരുടെ രോഷം തണുപ്പിക്കാനുള്ള വലിയ പ്രഖ്യാപനങ്ങൾക്കും ഇത്തവണത്തെ ബജറ്റ് സാക്ഷിയായേക്കും. ഗ്രാമീണ ജനതയുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന പദ്ധതികളും ബഡ്ജറ്റിൽ പ്രതീക്ഷിക്കാമെന്ന് അണിയറശിൽപ്പികൾ പറയുന്നു.

2022 ഓടുകൂടി കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വലിയ പ്രഖ്യാപനങ്ങൾക്കും ഒരുപക്ഷെ കാതോർക്കാം. ഗ്രാമീണ മേഖലയിൽ നിന്നും കർഷകർക്കിടയിലുമാണ് ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ രോഷം അണപൊട്ടിയ ഡൽഹി മാർച്ചിനെ പോലും ഗൗരവത്തിലെടുക്കാനോ, കർഷകരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ സർക്കാർ തയ്യാറായിരുന്നില്ല. ഇതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് വിലയിരുത്തലുണ്ട്. കർഷക രോഷം തിരിച്ചടിയായെന്ന് ബിജെപി നേതാക്കൾ തന്നെ പരസ്യമായി സമ്മതിച്ചിരിക്കെ ഇതിനെ തണുപ്പിക്കാനുള്ള വഴികൾ കേന്ദ്ര ബഡ്ജറ്റിലുണ്ടാവുമെന്ന് ഉറപ്പിക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ

English summary
Farm fresh ideas likely to dominate interim Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X