Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷ്പക്ഷരെ ഉള്‍പ്പെടുത്തൂ; സുപ്രീംകോടതിയില്‍ കര്‍ഷകരുടെ ആവശ്യം, നാലംഗ സമിതിയെ മാറ്റണം

ദില്ലി: കര്‍ഷക സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സമിതിയെ നിയോഗിച്ച സുപ്രീംകോടതി നടപടിയില്‍ സമരക്കാര്‍ക്ക് അതൃപ്തി. നാലംഗ സമിതിയെ ആണ് സുപ്രീംകോടതി നിയോഗിച്ചത്. ഇതില്‍ മൂന്നു പേരും പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് ആക്ഷേപം. നിഷ്പക്ഷരായ വ്യക്തികളെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണമെന്ന് കര്‍ഷക യൂണിയന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

f

കര്‍ഷകര്‍ക്കും സര്‍ക്കാരിനുമിടയില്‍ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുന്നതിനാണ് നാലംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നത്. ഭുപീന്ദര്‍ സിങ് മന്‍, അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി, അനില്‍ ഗന്‍വാദ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഭൂപീന്ദര്‍ സിങ് മന്‍ സമിതിയില്‍ നിന്ന് പിന്‍മാറി. മറ്റു മൂന്ന് പേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്്ക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ സമിതി പുനഃസംഘടിപ്പിക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ലോക് ശക്തി) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

നിലവില്‍ മൂന്ന് അംഗങ്ങളാണുള്ളത്. അവര്‍ നിഷ്പക്ഷമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ വയ്യ. കര്‍ഷകരുമായി ചര്‍ച്ച നടത്താതെയാണ് കാര്‍ഷിക നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായി ആഭിമുഖ്യമില്ലാത്തവരെ ഉള്‍പ്പെടുത്തിയാകണം പുതിയ സമിതി വരേണ്ടത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചവരെ ഉള്‍പ്പെടുത്താം. കര്‍ഷകരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്താമെന്നും ഹര്‍ജിയില്‍ പറയുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ എപി സിങ് മുഖേനയാണ് കര്‍ഷകര്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചത്. കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കിംവദന്തികള്‍ പരത്തുകയാണ്. കോടതിയുടെ സമയം കളയുകയാണ് കേന്ദ്രസര്‍ക്കാര്‍. അപ്രധാനമായ കാര്യങ്ങളാണ് കോടതിയെ അറിയിക്കുന്നത്. ദില്ലിയില്‍ സമരക്കാരെ തടയാന്‍ 144 പാസാക്കിയിട്ടുണ്ടെന്നും കര്‍ഷകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+