കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസുന്ധര രാജയുടെ പ്രചാരണത്തെ തള്ളി കര്‍ഷകര്‍.... കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം!!

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ കളത്തിലിറങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ. സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തിയ പ്രസ്താവനകളാണ് രാഹുല്‍ നടത്തിയത്. ഇതോടെ വമ്പന്‍ ജനക്കൂട്ടമാണ് അദ്ദേഹത്തിന്റെ ഓരോ റാലിയിലും എത്തുന്നത്. ഇതിനെ തകര്‍ക്കാനാണ് വസുന്ധര രാജയെത്തിയത്. എന്നാല്‍ അവരുടെ റാലിയോട് കര്‍ഷകര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. 2013ല്‍ അവരുടെ റാലികള്‍ക്ക് വന്‍ ജനാവലി ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജസ്ഥാനില്‍ കര്‍ഷക ആത്മഹത്യ പെരുകാന്‍ കാരണം വസുന്ധരയും മോദി സര്‍ക്കാരുമാണെന്ന് കര്‍ഷര്‍ ആരോപിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ കര്‍ഷകര്‍ കൂട്ടത്തോടെ ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ഇപ്പോള്‍ കര്‍ഷകര്‍ തന്നെയാണ് ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നത്.

കര്‍ഷക ജനസംഖ്യ കൂടുതല്‍

കര്‍ഷക ജനസംഖ്യ കൂടുതല്‍

സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലധികം കര്‍ഷകരാണ് ഉള്ളത്. 53 ശതമാനമാണ് കര്‍ഷക ജനസംഖ്യ. രാജസ്ഥാനില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യ കുത്തനെ കൂടുകയാണ് ചെയ്തത്. കൃഷിക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങള്‍ വസുന്ധര രാജയ്ക്ക് മുന്നില്‍ പല തവണ കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ അടക്കമുള്ള കാര്യങ്ങ ള്‍ നടപ്പാക്കുന്നതില്‍ മെല്ലെപ്പോക്കാണ് സര്‍ക്കാരിന്.

രാഹുലിന്റെ റാലി

രാഹുലിന്റെ റാലി

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഫലിച്ച അതേ തന്ത്രമാണ് രാഹുല്‍ രാജസ്ഥാനിലും പയറ്റിയത്. രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം താങ്ങുവില ഉറപ്പാക്കുമെന്നായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ഇത് കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ഇതിന് ശേഷം രാഹുലിന് വേണ്ടി കര്‍ഷകര്‍ പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വസുന്ധര രാജയുടെയും റാലികളില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെ പറ്റി യാതൊരു കാര്യവും ഉന്നയിച്ചിരുന്നില്ല.

വസുന്ധര ഭയന്നു

വസുന്ധര ഭയന്നു

രാഹുലിന്റെ ജനപ്രീതിയില്‍ വസുന്ധര രാജ ഭയന്നിരിക്കുകയാണ്. മോദിയോട് കാര്‍ഷിക ആനുകൂല്യങ്ങള്‍ വരെ പ്രഖ്യാപിക്കാന്‍ അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യങ്ങള്‍ മാറിയിട്ടില്ല. കര്‍ഷക ഗ്രാമങ്ങളില്‍ വസുന്ധര രാജയുടെ റാലിയില്‍ പങ്കെടുക്കേണ്ടെന്ന് വരെ കര്‍ഷകര്‍ തീരുമാനിച്ചു. ഒടുവില്‍ ചില നേതാക്കള്‍ എത്തി പരസ്യമായ പ്രതിഷേധമാണ് അവര്‍ക്കെതിരെ നടത്തിയത്. ബിജെപിക്ക് എന്ത് വന്നാലും വോട്ട് ചെയ്യില്ലെന്നാണ് അവരുടെ നിലപാട്. രാഹുലാണ് കര്‍ഷകരുടെ നേതാവെന്നും ഇവര്‍ പറയുന്നു.

കര്‍ഷകരുടെ ദുരിതങ്ങള്‍

കര്‍ഷകരുടെ ദുരിതങ്ങള്‍

ബിജെപി വന്‍ ചതിയാണ് കര്‍ഷകരോട് ചെയ്തത്. താങ്ങുവിലയായി 1950 രൂപയാണ് വസുന്ധര രാജ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് പല സീസണുകള്‍ കഴിഞ്ഞിട്ടാണ് പണം ലഭിച്ചത്. ഇതോടെ തുറന്ന വിപണിയില്‍ ഇവര്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥയിലെത്തി. 1300 രൂപയ്ക്കാണ് ഇവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടി വന്നത്. പലരും ആത്മഹത്യയുടെ വക്കിലായിരുന്നു. നിര്‍മാണ ചെലവ് രണ്ടായിരം രൂപയ്ക്ക് മുകളിലാവുമ്പോഴാണ് കര്‍ഷകര്‍ക്ക് ഈ നഷ്ടം സംഭവിക്കുന്നത്.

കര്‍ഷക സമരം പിടിച്ച് കുലുക്കി

കര്‍ഷക സമരം പിടിച്ച് കുലുക്കി

കഴിഞ്ഞ വര്‍ഷം വസുന്ധരയുടെ സര്‍ക്കാരിനെതിരെ കാര്‍ഷിക പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇടത് പാര്‍ട്ടികള്‍ ചേര്‍ന്നിട്ടായിരുന്നു ഈ പ്രക്ഷോഭം. കോണ്‍ഗ്രസിന്റെ പിന്തുണയും ഉണ്ടായിരുന്നു. 13 ദിവസത്തെ സമരത്തിനിടെ കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വരെ അവസാനിപ്പിച്ചു. വായ്പ എഴുതി തള്ളുന്നതും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതുമായിരുന്നു ഇവര്‍ ഉന്നയിച്ച പ്രധാന ആവശ്യം. ഇതോടെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാമെന്ന് ഈ ജൂണില്‍ സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു.

ബിജെപിയുടെ ചതി

ബിജെപിയുടെ ചതി

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 2.7 മില്യണ്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളിയെന്നാണ് പറയുന്നത്. അതായത് 7700 കോടി രൂപയോളമാണ് എഴുതി തള്ളിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. എന്നാല്‍ ഇത് കര്‍ഷകര്‍ തള്ളിക്കളഞ്ഞു. ഈ പറഞ്ഞ തുകയുടെ പകുതി പോലും ലഭിച്ചില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിന് മുമ്പ് കാര്‍ഷിക ആത്മഹത്യ ഇല്ലാത്ത സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. വസുന്ധര രാജയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചതെന്ന് കര്‍ഷക നേതാക്കല്‍ പറയുന്നു.

രാഹുലിന്റെ താരപകിട്ട്

രാഹുലിന്റെ താരപകിട്ട്

ഒറ്റ ദിവസം കൊണ്ട് കര്‍ഷകര്‍ക്കിടയില്‍ വന്‍ ജനപ്രീതിയാണ് അദ്ദേഹത്തിന് ലഭിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് ബിജെപി ചെയ്യാത്ത കാര്യങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ രാഹുല്‍ ചെയ്ത് തരുമെന്നാണ് കര്‍ഷകരുടെ പ്രവചനം. ആല്‍വാര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ രാഹുലിന്റെ വാഗ്ദാനങ്ങള്‍ ഉയര്‍ത്തി കാണിച്ചുള്ള പോസ്റ്ററുകളാണ് സജീവമായിരിക്കുന്നത്. ബിക്കാനീറിലും ഷെഖാവതിയിലും വസുന്ധര രാജയുടെ പ്രചാരണം വേണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. ഇവിടെ ഇടത് പക്ഷവും വലിയ നേട്ടത്തിന് ഒരുങ്ങുകയാണ്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പടിക്ക് പുറത്ത്..... ഒരുമിച്ച് മത്സരിക്കുന്നത് അഖിലേഷും മായാവതിയും!!ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പടിക്ക് പുറത്ത്..... ഒരുമിച്ച് മത്സരിക്കുന്നത് അഖിലേഷും മായാവതിയും!!

ശരണം വിളിയൊക്കെ കുറേ കേട്ടിട്ടുണ്ട്.. ഇതുകൊണ്ടൊന്നും പേടിക്കില്ല.. ശരണംവിളി പ്രതിഷേധക്കാരോട് പിണറായിശരണം വിളിയൊക്കെ കുറേ കേട്ടിട്ടുണ്ട്.. ഇതുകൊണ്ടൊന്നും പേടിക്കില്ല.. ശരണംവിളി പ്രതിഷേധക്കാരോട് പിണറായി

English summary
farmers against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X