• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബജറ്റിലെ കര്‍ഷക പ്രഖ്യാപനങ്ങള്‍ തിരിച്ചടിക്കുന്നു.. 6000 രൂപ വളം വാങ്ങാന്‍ തികയില്ലെന്ന് കര്‍ഷകര്‍!

ലഖ്‌നൗ: കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ സഹായിക്കാനായി നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉന്നയിച്ചത് പോലെ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കര്‍ഷകര്‍. വളമോ വായ്പ തിരിച്ചടയ്ക്കാനോ ഈ പണം കൊണ്ട് സാധിക്കില്ലെന്ന് അവര്‍ പറയുന്നു. പ്രധാനമന്ത്രിക്കെതിരെയും ബജറ്റ് പ്രഖ്യാപിച്ച പിയൂഷ് ഗോയലിനെതിരെയും കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം നേരത്തെ കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഇതോടെ സ്ഥിരീകരണം വന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്ന ഘടകമാണിത്. ശംലിയിലെ കര്‍ഷകര്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പണം കര്‍ഷകരുടെ കൈയ്യിലെത്താന്‍ ഇനിയും താമസിക്കുമെന്ന് വരെ ഇവര്‍ പറഞ്ഞിരിക്കുകയാണ്.

കര്‍ഷകരുടെ മുന്നറിയിപ്പ്

കര്‍ഷകരുടെ മുന്നറിയിപ്പ്

മോദി സര്‍ക്കാരിന്റെ വാഗ്ദാനം വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഇപ്പോഴുള്ള ബാധ്യതകളൊന്നും വീട്ടാന്‍ ഈ 6000 രൂപ കൊണ്ട് സാധിക്കില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൃത്യമായ വരുമാനം കണ്ടെത്താനുള്ള മാര്‍ഗം പോലും ബജറ്റിലില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന വളത്തിന് ആയിരത്തധികം രൂപയാണ്. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ ബജറ്റ് വന്‍ പരാജയമാണെന്നും സര്‍ക്കാര്‍ നല്‍കുന്ന പണം ഒന്നിനും തികയില്ലെന്നും കര്‍ഷകര്‍ പറയുന്നു.

വായ്പാ തുക

വായ്പാ തുക

വായ്പാ തുക തിരിച്ചടയക്കുന്ന കാര്യത്തില്‍ ഇളവായിരുന്നു കര്‍ഷകര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. മറ്റൊന്ന് മില്ലുടമകളെ പോലുള്ള ഇടനിലക്കാരില്‍ നിന്ന് ലഭിക്കാനുള്ള പണം കൃത്യമായി ലഭിക്കാനുള്ള വഴികളും നിയമങ്ങളും സര്‍ക്കാര്‍ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവിടെയും സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. മിനിമം താങ്ങുവില പോലും ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് ലഭിക്കില്ലെന്നും ഷംലിയിലെ കര്‍ഷകര്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ആരോപണം

കോണ്‍ഗ്രസിന്റെ ആരോപണം

കോണ്‍ഗ്രസ് പറഞ്ഞത് മാസം 500 രൂപയാണ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുകയെന്നായിരുന്നു. ഇത് കൃത്യമായിരുന്നു. ഒരുമാസത്തെ ചെലവുകള്‍ക്കായി 500 രൂപ എന്ന ആശയം ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ്. അതേസമയം കോണ്‍ഗ്രസ് വായ്പാ തുക എഴുതി തള്ളിയ വിഷയത്തില്‍ ഉണ്ടായ ദീര്‍ഘദര്‍ശനം ബിജെപിയില്‍ നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം. അതേസമയം സ്വന്തം പ്രകടനപത്രികയില്‍ കുറച്ച് മാറ്റങ്ങളുമായി ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതാണ് ബജറ്റിലെ പോരായ്മകള്‍.

ഔദാര്യം വേണ്ട

ഔദാര്യം വേണ്ട

ബിജെപിയുടെയും സര്‍ക്കാരിന്റെയും ഔദാര്യം വേണ്ടെന്നാണ് കര്‍ഷകരുടെ നിലപാട്. വളങ്ങള്‍ക്കും വിത്തുകള്‍ക്കും സബ്‌സിഡിയായിരുന്നു കര്‍ഷകര്‍ പ്രതീക്ഷിച്ച മറ്റൊരു കാര്യം. എന്നാല്‍ മാസം 500 രൂപ വെച്ച് ഒരുകാര്യവും നടത്താനാവില്ല. തങ്ങള്‍ ഭിക്ഷക്കാരല്ല, രാജ്യത്തെ അധ്വാനിക്കുന്ന പൗരന്‍മാരാണ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധി തങ്ങല്‍ക്ക് ആവശ്യമില്ല. സര്‍ക്കാരില്‍ നിന്നുള്ള താങ്ങുവില മില്ലുകള്‍ 14 ദിവസത്തിനുള്ളില്‍ നല്‍കുന്നുണ്ടോയെന്ന് അറിയാന്‍ നിയമം കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മോദി ഗിമ്മിക്കുകള്‍ മാത്രമാണ് നടത്തിയതെന്നും കര്‍ഷകര്‍ വിമര്‍ശിച്ചു.

താങ്ങുവിലയില്‍ വഞ്ചിച്ചു

താങ്ങുവിലയില്‍ വഞ്ചിച്ചു

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനത്തിന്റെ ഒന്നര ഇരട്ടി മടങ്ങ് തുക തിരികെ ലഭിക്കുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ദീര്‍ഘകാലമായി മോദി ഇക്കാര്യത്തില്‍ കര്‍ഷകരെ വഞ്ചിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതുവരെ ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ പ്രഖ്യാപനം വഴി നേട്ടം ലഭിക്കുമോ എന്നും ഉറപ്പില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ക്വിന്റലിന് 1600 രൂപയാണ് സര്‍ക്കാര്‍ വില. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് ഈ വില ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും കര്‍ഷകര്‍ നല്‍കി.

എറണാകുളം പിടിക്കാന്‍ പുതുമുഖങ്ങള്‍.... സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും

English summary
farmers against union budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X