കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞു; പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: കര്‍ഷകരുടെ മഹാപഞ്ചായത്തില്‍ ഭാഗമാകാനെത്തിയ നിരവധി പേരെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞെന്ന് ഭാരത് കിസാന്‍ യൂണിയന്‍. കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണെന്നും നിരവധി കര്‍ഷകര്‍ കസ്റ്റഡിയില്‍ ആണെന്നും ബി കെ യു നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'കര്‍ണാല്‍ ബൈപാസില്‍ വാഹനങ്ങള്‍ തടഞ്ഞു. ഞങ്ങള്‍ ഇത് സമാധാനപരമായാണ് ചെയ്യുന്നത്. ഞങ്ങളുടെ പരിപാടി ഒരു ദിവസത്തേക്കുള്ളതാണ്. ദൂരെ നിന്ന് ആളുകള്‍ വന്നിട്ടുണ്ട്, അവരെ ഒത്തുകൂടാന്‍ അനുവദിക്കണം. വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന,' ജഗ്ജീത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.

ASCAS

അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പും ഭാരത് കിസാന്‍ യൂണിയന്‍ നല്‍കി. ഗാസിപൂര്‍ അതിര്‍ത്തിയില്‍ സുരക്ഷ കണക്കിലെടുത്ത് ചില പ്രതിഷേധക്കാരെ തടഞ്ഞതായി ഡി സി പി പ്രിയങ്ക കശ്യപ് പറഞ്ഞു. എന്നാലും കൃത്യമായ പരിശോധനകള്‍ക്ക് ശേഷം, എല്ലാവരേയും അവരവരുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകാന്‍ അനുവദിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍

കൂടുതല്‍ സംഘങ്ങള്‍ വരുന്നതിനാല്‍ ചില കര്‍ഷകരെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നും പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയില്‍ എടുത്ത കര്‍ഷകരെ മധുവിഹാറിലേക്കും മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും കൊണ്ടുപോകുമെന്നും അവര്‍ പറഞ്ഞു.

വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

താങ്ങുവില, തൊഴിലില്ലായ്മ, അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘാടകര്‍. കഴിഞ്ഞ ദിവസം ബി കെ യു നേതാവ് രാകേഷ് ടികായത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍

അതേസമയം ജന്തര്‍ മന്ദറില്‍ പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. ദല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ വലിയ സംഘം പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. പലയിടത്തും ഗതാഗത തടസ്സം രൂക്ഷമായി. തിക്രി അതിര്‍ത്തിയിലും സുരക്ഷ വര്‍ധിച്ചിരിക്കുകയാണ്. ദല്‍ഹിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരിക്കുന്ന മഹാപഞ്ചായത്തില്‍ കര്‍ഷക സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കു എന്നാണ് നേതാക്കള്‍ പറയുന്നത്.

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
Farmers Protest: BKU leader Jagjeet Singh Dallewal claims farmers stopped from entering Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X