കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ മഹാപഞ്ചായത്ത്: ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു, വ്യാപക ഗതാഗത തടസ്സം

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ മഹാപഞ്ചായത്തിനെ തുടര്‍ന്ന് ദില്ലിയിലാകെ കനത്ത സുരക്ഷ. പലയിടത്തും ട്രാഫിക് തടസ്സപ്പെട്ടിരിക്കുകയാണ്. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ മഹാപഞ്ചായത്ത് നടത്തുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.

1

ഗാസിപൂര്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ ശക്തമായ പോലീസ് സന്നാഹമാണ് ഉള്ളത്. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടാണ് സുരക്ഷയൊരുക്കുന്നത്. ജന്തര്‍ മന്ദറില്‍ പോലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു.

ദില്ലി ഹരിയാന അതിര്‍ത്തിയില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ബാരിക്കേഡുകള്‍ അടക്കം നിരത്തിയാണ് പോലീസ് സമരത്തെ പ്രതിരോധിക്കുന്നത്. പലയിടത്തും ഗതാഗത തടസ്സം ശക്തമാണ്. മൂന്ന് കിലോമീറ്ററോളം വാഹനങ്ങള്‍ അനങ്ങാനാവാതെ കിടക്കുകയാണ്. ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണിത്.

സിംഘുവില്‍ മാത്രമല്ല തിക്രി അതിര്‍ത്തിയിലും സുരക്ഷ വര്‍ധിച്ചിരിക്കുകയാണ്. ദില്ലിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജന്തര്‍ മന്ദറിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ റോഡുകളില്‍ വലിച്ചിട്ട് കര്‍ഷകരെ തടയാനുള്ള ശ്രമത്തിലാണ് പോലീസ്.

പല സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേക്ക് കര്‍ഷകരുടെ ഒഴുക്കാണ്. പ്രതിഷേധത്തിന് ദില്ലി പോലീസ് അനുമതി നല്‍കിയിട്ടില്ല. സുരക്ഷയെ വകവെക്കാതെയാണ് നിരവധി കര്‍ഷകര്‍ ദില്ലിയിലേക്ക് വരുന്നത്. ജന്തര്‍ മന്ദറില്‍ പോലീസ് കര്‍ഷകരെ തടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധത്തിന്റെ ഭാഗമല്ലെന്ന് അവര്‍ അറിയിച്ചു. മുമ്പ് കര്‍ഷക സമരത്തിന്റെ ഭാഗമായിരുന്ന ജഗജീത് സിംഗ് ദല്ലേവാളാണ് ഈ പ്രതിഷേധം നടയിക്കുന്നത്. ബാക്കിയുള്ള യൂണിയനൊന്നും ഇതിന്റെ ഭാഗമല്ലെന്ന് സംഘടന അറിയിച്ചു.

യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍

ബസ്സുകളിലാണ് കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തുന്നത്. സിംഘു അതിര്‍ത്തി വഴിയാണ് ഇവര്‍ ദില്ലിയിലേക്ക് എത്തുന്നത്. തിക്രി അതിര്‍ത്തിയില്‍ കര്‍ഷകരെ മാറ്റിയിട്ടുണ്ട്. ഒരാളെ പോലും ഇപ്പോള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

ഗാസിപൂര്‍ അതിര്‍ത്തിയിലൂടെ ദില്ലിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. കേന്ദ്രത്തിന് വേണ്ടിയാണ് ദില്ലി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ടിക്കായത് ആരോപിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാരെ കാണാന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്നും ടിക്കായത്ത് ആരോപിച്ചു.

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

Recommended Video

cmsvideo
100 കടന്ന് നിരോധിത ചാനലുകളുടെ എണ്ണം , സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും | *National

English summary
farmers protest: protesting farmers detained at ghazipur border, traffic hit at delhi borders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X