കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ബിജെപി എംഎല്‍എയെ മര്‍ദിച്ചു വസ്ത്രം വലിച്ച് കീറി, ദേഹത്ത് കറുത്ത മഷി ഒഴിച്ച് കര്‍ഷകര്‍!!

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബില്‍ കര്‍ഷക രോഷത്തിന്റെ ചൂട് അറിഞ്ഞ് ബിജെപി എംഎല്‍എ. കര്‍ഷകരുടെ ഒരു കൂട്ടം മുക്തസര്‍ ജില്ലയില്‍ ബിജെപി അരുണ്‍ നാരംഗിനെ ക്രൂരമായി മര്‍ദിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറി, അദ്ദേഹത്തിന് നേരെ കറുത്ത മഷിയും ഒഴിച്ചു. ആശങ്ക നിറഞ്ഞ നീക്കങ്ങളായിരുന്നു പഞ്ചാബില്‍ നടന്നത്. പഞ്ചാബിലെ അബോഹറില്‍ നിന്നുള്ള എംഎല്‍എയാണ് അരുണ്‍ നാരംഗ്. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തവേയാണ് നരംഗിന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാര്‍ ബിജെപി ഓഫീസിന് പുറത്ത് നരംഗിനെ കൈയ്യേറ്റം ചെയ്യാനായി കാത്തിരിക്കുകയായിരുന്നു.

1

നരംഗം ബിജെപി ഓഫീസില്‍ എത്തിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ കറുത്ത മഷി എറിയുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ കാറിന് മുകളിലും പതിച്ചിട്ടുണ്ട്. കര്‍ഷകരുടെ രോഷം ഭയന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപത്തെ ഒരു കടയ്ക്കുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് ഇതിനുള്ളില്‍ നിന്ന് എംഎല്‍എയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധം വീണ്ടും ശക്തമായി. കര്‍ഷകര്‍ അദ്ദേഹത്തെ മര്‍ദിക്കുകയും, ഇതിനിടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയുമായിരുന്നു. ഒടുവില്‍ വളരെ കഷ്ടപ്പെട്ടാണ് സുരക്ഷിത സ്ഥലത്തേക്ക് അദ്ദേഹത്തെ മാറ്റിയത്.

പ്രതിഷേധക്കാര്‍ എംഎല്‍എയെ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്നെ ചിലര്‍ ഇടിച്ചുവെന്ന് നരംഗ് വെളിപ്പെടുത്തി. ഒന്നിലേറെ തവണ തനിക്ക് ഈ മര്‍ദനം നേരിടേണ്ടി വന്നു. അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറിയെന്നും അദ്ദേഹം പറഞ്ഞു. മുന്നൂറോളം പ്രതിഷേധക്കാര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളായ ശിരോമണി അകാലിദളും കോണ്‍ഗ്രസും ആക്രമണത്തെ അപലപിച്ചു. നരംഗിനെതിരെയുള്ള ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്നും, നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

പഞ്ചാബില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. അമരീന്ദറിന്റെ ഭരണപരാജയമാണ്വ ഇതെന്നും തരുണ്‍ ആരോപിച്ചു. ബിജെപി എംഎല്‍എയെ കൊല്ലാനായുള്ള ശ്രമമായിരുന്നു ഇത്. കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നില്‍. അമരീന്ദര്‍ സിംഗ് ബിജെപിക്കെതിരെ ആക്രമണം നടത്താന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയാണെന്നും ചുഗ് പറഞ്ഞു. എന്നാല്‍ ഇത്തരം നിയമവിരുദ്ധ നടപടികളെ തള്ളിക്കളയുന്നുവെന്നും, അതിനെ പിന്തുണയ്ക്കുന്നില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കര്‍ പറഞ്ഞു. കര്‍ഷക സമരത്തെ ദുര്‍ബലമാക്കുന്നതാണ് ഇത്തരം ആക്രമണങ്ങളെന്നും ജക്കര്‍ വ്യക്തമാക്കി.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
farmers thrash bjp mla in punjab and tear his clothes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X