സമരം അവസാനിപ്പിച്ച് കർഷകർ; 169 ദിവസങ്ങൾക്ക് ശേഷം ഡൽഹി-അമൃത്‌സർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃരാരംഭിച്ചു
കർഷകർക്കും വ്യാപാരികൾക്കും വലിയ നഷ്ടമുമണ്ടായതോടെയാണ് കർഷകരുടെ തീരുമാനം
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം, കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ 169 ദിവസമായി നടന്നുവന്ന ട്രെയിൻ തടയാൽ സമരം അവസാനിച്ചു. ഡൽഹി - അമൃത്‌സർ പാതയിലാണ് ദിവസങ്ങളോളമായി കർഷകർ സമരം നടത്തി വന്നിരുന്നത്. കർഷകർക്കും വ്യാപാരികൾക്കും വലിയ നഷ്ടമുമണ്ടായതോടെയാണ് കർഷകരുടെ തീരുമാനം.

കഴിഞ്ഞ് നവംബർ 26നാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരം ആരംഭിച്ചത്. തുടക്കത്തിൽ പഞ്ചാബിലേക്കുള്ള പാസഞ്ചർ ട്രെയിനുകൾ തടയാനായിരുന്നു കർഷകർ തീരുമാനിച്ചത്. എന്നാൽ ചരക്ക് ട്രെയിനുകൾകൂടി റദ്ദാക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ കർഷകർക്കും വ്യാപാരികൾക്കും വലിയ തിരിച്ചടിയായി. സാമ്പത്തികമായും വലിയ നഷ്ടമുണ്ടായതോടെയാണ് സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.
എല്ലാ കർഷക സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് സമരത്തിന് നേതൃത്വം നൽകിയ കിസാൻ മസ്ദൂർ സംഗർഷ് കമ്മിറ്റി നേതാവ് സവീന്ദർ സിങ് പറഞ്ഞു. "പാസഞ്ചർ ട്രെയിനുകൾ മാത്രം തടയാനാണ് കർഷകർ തീരുമാനിച്ചത്. എന്നാൽ സർക്കാർ ചരക്ക് ട്രെയിനുകളും റദ്ദാക്കി. ഇത് കർഷകർക്കും വ്യാപാരികൾക്കും വ്യവസായികൾക്കും വലിയ നഷ്ടമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കൻ കർഷക സംഘടനകൾ ഏകകണ്ഠമായി തീരുമാനിച്ചത്," അദ്ദേഹം പറഞ്ഞു.
അതേസമയം ഡൽഹിയിൽ കർഷക പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടും തുടരുകയാണ്. ഇതുവരെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾക്ക പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. രണ്ടാം മോദി സർക്കാരിന്റെ ഭരണം അവസാനിക്കാൻ ബാക്കിയുള്ള മൂന്നര വർഷം വരെ വേണമെങ്കിലും ഡൽഹി അതിർത്തികളിൽ സമരം ചെയ്യുമെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
അതേസമയം സമരം നാല് മാസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 26ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയിലും സ്വകാര്യ വത്കരണത്തിലും പ്രതിഷേധിച്ച് മാര്‍ച്ച് 15ന് നടത്തുന്ന പ്രതിഷേധത്തില്‍ ചില ട്രേഡ് യൂണിയനുകള്‍ പങ്കുചേരുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സംയുക്ത കിസാന്‍ യൂണിയനാണ് ഇപ്പോള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications