സൗജന്യ സേവനമുണ്ട്, പക്ഷെ അധികൃതര്‍ നല്‍കിയില്ല; മകളുടെ മൃതദേഹവുമായി അച്ഛന്‍ നടന്നത് 15 കിലോമീറ്റര്‍
അംഗുല്‍ ജില്ലയിലെ ഗട്ടി ദിബാര്‍ എന്നയാളാണ് മകളുടെ മൃതദേഹവും ചുമന്നുകൊണ്ട് പോയത്.
അംഗുല്‍: അഞ്ച് വയസ്സുകാരിയുടെ മൃതദേഹവും ചുമന്നുകൊണ്ട് നിര്ഡദനനായ അച്ഛന്‍ നടന്നത് പതിനഞ്ച് കിലോമീറ്റര്‍. ദനാ മാജിയെന്ന കര്‍ഷകന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമക്കേണ്ടി വന്ന ഒഡീഷയില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്തയും പുറത്തു വരുന്നത്.
അംഗുല്‍ ജില്ലയിലെ ഗട്ടി ദിബാര്‍ എന്നയാളാണ് മകളുടെ മൃതദേഹവും ചുമന്നുകൊണ്ട് പോയത്. മൃതദേഹം കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സേവനം ഉണ്ടെങ്കിലും ഇതേക്കുറിച്ച് ദിബാറിന് അറിവുണ്ടായിരുന്നില്ല കൈയ്യില്‍ പണവും ഉണ്ടായിരുന്നില്ല.

സൗകര്യം നല്‍കിയില്ല
കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ മകള്‍ സുമിയെ അംഗുള്‍ ജില്ലയിലെ പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി അധികൃതര്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ട് അടുത്ത ദിവസം കുട്ടി മരണപ്പെട്ടു. എന്നാല്‍ മൃതദേഹം കൊണ്ടു പോകാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ നല്‍കിയില്ല.
|
വീഡിയോ
ജനുവരി നാലിനാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തുടര്‍ന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ജില്ലാ കലക്ടര്‍
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമര്‍ അറിയിച്ചു.

വിവാദമായിരുന്നു
ഒഡിഷയില്‍ ഇതാദ്യമായല്ല ഇത്തരം സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ദനാ മാജിയെന്നയാള്‍ ആശുപത്രിയില്‍ നിന്നും കിലോമീറ്ററുകള്‍ ഭാര്യയുടെ മൃതദേഹവുമായി നടന്ന സംഭവം വന്‍ വിവാദമായിരുന്നു.

റിപ്പോര്‍ട്ട്
ജില്ലാ മെഡിക്കല്‍ ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നും ഇതിനുശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

അറിവുണ്ടായിരുന്നില്
മൃതദേഹം കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സേവനം ഉണ്ടെങ്കിലും ഇതേക്കുറിച്ച് ദിബാറിന് അറിവുണ്ടായിരുന്നില്ല.












Click it and Unblock the Notifications