കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ലത്തീഫിന്‍റെ മരണം; കേസ് എന്തുകൊണ്ട് സിബിസിഐഡിയ്ക്ക് വിടുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ: ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് എന്തുകൊണ്ടാണ് സിബിസിഐഡിയെ ഏല്‍പ്പിക്കാത്തതെന്ന് ഹൈകോടതി ചോദിച്ചു.ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി.

fathimaiit

ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്ന് വ്യക്തമാക്കിയ കോടതി എന്തുകൊണ്ടാണ് കേസില്‍ വിദഗ്ദസമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നതെന്നും ചോദിച്ചു. ഐഐടിയില്‍ ഇക്കാലയളവില്‍ ഉണ്ടായ മരണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്‍റേണല്‍ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്നായിരുന്നു കോളേജ് അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ ഫാത്തിമയുടെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്നായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. സുദര്‍ശനും മറ്റ് അധ്യാപകരും ചേര്‍ന്ന് ഫാത്തിമയെ വര്‍ഗീയമായി അധിക്ഷേപിച്ചതായും മാനസികമായി പീഡിപ്പിച്ചതായും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ചെന്നൈ പോലീസും മദ്രാസ് ഐഐടി അധികൃതരും ഒത്തുകളിക്കുന്നതായും കുടുംബം ആരോപിച്ചിരുന്നു.

ഷെയ്ന്‍ വിവാദത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍;ആദ്യ പ്രതികരണം, ഇനി സംഘടനകള്‍ക്ക് നിലപാട് എടുക്കേണ്ടി വരുംഷെയ്ന്‍ വിവാദത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍;ആദ്യ പ്രതികരണം, ഇനി സംഘടനകള്‍ക്ക് നിലപാട് എടുക്കേണ്ടി വരും

സിനിമക്ക് ദോഷം ചെയ്തത് കാരവാന്‍ സംസ്കാരം; ലഹരി ഉപയോഗം പണ്ടും ഉണ്ട്, തുറന്നടിച്ച് കമല്‍സിനിമക്ക് ദോഷം ചെയ്തത് കാരവാന്‍ സംസ്കാരം; ലഹരി ഉപയോഗം പണ്ടും ഉണ്ട്, തുറന്നടിച്ച് കമല്‍

സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്

English summary
Fathima Latheef death; madras High court against govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X