കാശ്മീരി വിദ്യാര്‍ത്ഥികളെ വിടാതെ ബജ്റംഗി ദള്‍! ഹോസ്റ്റല്‍ വളഞ്ഞും ആക്രമണം
ഡറാഡൂണ്‍: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഡറാഡൂണിലെ കാശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഭീഷണി തുടരുന്നു. നിരവധി പേരാണ് താമസസ്ഥലം വിട്ട് പുറത്തുപോകാന്‍ പോലും കഴിയാത്ത വിധം ജീവന്‍ ഭയന്ന് ഒളിച്ചുകഴിയുന്നത്. കഴിഞ്ഞ ദിവസം നഗരത്തില്‍ ബജ്രംഗി ദളിന്‍റെ നേതൃത്വത്തില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോഴും ഇവര്‍ ഭീഷണി മുഴക്കുന്നതായാണ് വിവരം.

ആയുധങ്ങള്‍ കൈയ്യിലേന്തിയ ബജ്രംഗി ദള്‍ പ്രവര്‍ത്തകരാണ് കാശ്മീരി വിദ്യാര്‍ത്ഥികളെ തിരഞ്ഞ് തെരുവിലൂടെ അലയുന്നത്. 'കാശ്മീരി വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ലക്ഷ്യം. അവര്‍ പാക്കിസ്ഥാന് ജയ് വിളിക്കുന്നവരാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ സന്തോഷിക്കുന്നവരാണ്.അവരെ വകവരുത്തണം, അവരെ പാഠം പഠിപ്പിക്കുക തന്നെ വേണം ബജ്റംഗിദള്‍ കണ്‍വീനര്‍ വികാസ് വര്‍മ്മ പറഞ്ഞു.
ഡെറാഡൂണില്‍ ഏകദേശം 1500-2000 കാശ്മീരി വിദ്യാര്‍ത്ഥികള്‍ വിവിധ യൂനിവേഴ്സിറ്റികളിലായി പഠിക്കുന്നുണ്ട്. കാശ്മീരി സ്വദേശികളായവരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കാനായി വീട്ടുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തില്‍ ഡറാഡൂണ്‍ സ്വദേശികളായ മൂന്ന് പേരുടെ ജീവനാണ് ഇല്ലാതായത്. കാശ്മീരികള്‍ ഡറാഡൂണ്‍ വിടണം. ബജ്റംഗി ദള്‍ പ്രവര്‍ത്തകര്‍ പറയുന്നു.
This picture is from the North India city Dehradun ,a storefront writes "dog's are allowed but kashmiri not allowed " .This is really Very sad new for kashmiri peoples Picture speaks more than the words✍️ #Kashmiris pic.twitter.com/PW54IKFanW
— Barkat Majeed (@MajeedBarkat) February 17, 2019
നഗരത്തിന് പുറത്ത് പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിന് ചുറ്റും ആയുധധാരികളായ ബജ്റംഗി ദള്‍ പ്രവര്‍ത്തകള്‍ ഭീഷണി മുഴക്കി.
ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കാനായി സംഘടിപ്പിച്ച വിലാപയാത്ര നോക്കി വിദ്യാര്‍ത്ഥിനികള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചെന്നാണ് ബജ്റംഗി ദള്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള നിര്‍ദ്ദേശം എല്ലായിടത്തും നല്‍കിയതായി ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ആളുകള്‍ വൈകാരികമായാണ് പ്രതികരിക്കുന്നത്. ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളും പെരുമാറുന്നുണ്ടെന്നും അശോക് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications